യുഎഇയില്‍ അരോചകമായ ശബ്ദം പുറപ്പെടുവിച്ച് ശല്യമുണ്ടാക്കിയ 106 വാഹനങ്ങള്‍ കണ്ടുകെട്ടി
Feb 3, 2025, 14:06 IST


മോഡിഫിക്കേഷന്‍ വരുത്തിയ വാഹനങ്ങള്‍ ഓടിക്കുന്നത് ഗുരുതരമായ ഗതാഗത നിയമലംഘനമായാണ് കണക്കാക്കുന്നത്.
ഗതാഗത നിയമ ലംഘനം നടത്തിയ 106 വാഹനങ്ങള്‍ കണ്ടുകെട്ടിയതായി അബുദാബി പൊലീസ് അറിയിച്ചു. അല്‍ ഐന്‍ സിറ്റിയിലെ താമസക്കാര്‍ക്ക് ശല്യമുണ്ടാകുന്ന തരത്തില്‍ ശബ്ദം പുറപ്പെടുവിച്ചതിനും വാഹനങ്ങളില്‍ മോഡിഫിക്കേഷന്‍ വരുത്തിയതിനുമാണ് വാഹനങ്ങള്‍ പിടിച്ചെടുത്തത്.
മോഡിഫിക്കേഷന്‍ വരുത്തിയ വാഹനങ്ങള്‍ ഓടിക്കുന്നത് ഗുരുതരമായ ഗതാഗത നിയമലംഘനമായാണ് കണക്കാക്കുന്നത്. അനുമതിയില്ലാതെ വാഹനങ്ങളില്‍ മോഡിഫിക്കേഷന്‍ വരുത്തുന്ന ഡ്രൈവര്‍മാര്‍ക്ക് 2000 ദിര്‍ഹം പിഴ ലഭിക്കുകയും 12 ബ്ലാക്ക് പോയിന്റ് ചുമത്തുകയും ചെയ്യും. കൂടാതെ അവരുടെ വാഹനങ്ങള്‍ 30 ദിവസത്തേക്ക് കണ്ടുകെട്ടുകയും ചെയ്യും. കണ്ടുകെട്ടല്‍ ഒഴിവാക്കുന്നതിനായി ഡ്രൈവര്‍മാര്‍ക്ക് പിഴയ്ക്ക് പുറമേ10,000 ദിര്‍ഹം കൂടി അടയ്‌ക്കേണ്ടാതായി വരും.