രാജ്യത്തിന്റെ കരുത്തായ യുവജന സംഘടനയായി യൂത്ത് കോൺഗ്രസ് മാറും: വി ടി ബൽറാം

Youth Congress will become the country  strongest youth organization  VT Balram

കണ്ണൂർ : രാജ്യത്തിന്റെ കരുത്തായ യുവജന സംഘടനയായി യൂത്ത് കോൺഗ്രസ്  മാറുമെന്നു കെ പി സി സി വൈസ് പ്രസിഡന്റ്‌ വി ടി ബൽറാം പറഞ്ഞു.യൂത്ത് കോൺഗ്രസ്‌ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നവ ഇന്ത്യയ്ക്ക് യുവ ശക്തി എന്ന മുദ്രവാക്യം ഉയർത്തിക്കൊണ്ട് നടത്തുന്ന യങ് ഇന്ത്യ ബൂത്ത്‌ ലെവൽ ലീഡർ ഷിപ്പ് മീറ്റിന്റെ ജില്ലാ തല ഉദ്ഘാടനം പയ്യന്നൂരിൽ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. 

യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ വിജിൽ മോഹനൻ അദ്യക്ഷനായി. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ്  രാഹുൽ മാങ്കൂട്ടത്തിൽ, കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ, സംസ്ഥാന വൈസ് പ്രസിഡന്റ്‌ അബിൻ വർക്കി, വി കെ ഷിബിന, ഒ ജെ ജനീഷ്, അനു താജ് 

സംസ്ഥാന ഭാരവാഹികളായ ജോമോൻ ജോസ്, വി രാഹുൽ, വിപി അബ്ദുൾ റഷീദ്, നിമിഷ വിപിൻദാസ്,മുഹമ്മദ്‌ പാറയിൽ, ഭാവിത്ത് മാലോൾ,    പയ്യന്നൂർ നിയോജക മണ്ഡലം പ്രസിഡന്റ്‌ നവനീത് നാരായണൻ ,ജില്ലാ ഭാരവാഹികളായ മഹിത മോഹൻ, റിൻസ് മാനുവൽ, മിഥുൻ മാറോളി,പ്രണവ് തട്ടുമ്മൽ, സംഗീത ലക്ഷ്മണൻ,പ്രിനിൽ മതുക്കോത്ത്,നിധീഷ് ചാലാട്, ജീന എ, അക്ഷയ് പറവൂർ,സൗമ്യ എൻ,വിജിത്ത് മുല്ലോളി,ഭരത് ഡി പൊതുവാൾ തുടങ്ങിയവർ സംസാരിച്ചു.

Youth Congress will become the country  strongest youth organization  VT Balram

Tags