മനു തോമസ് ഉയർത്തിയ ആരോപണവെല്ലുവിളി ചർച്ച ചെയ്യാൻ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗം തുടങ്ങി

CPM Kannur district secretariat meeting started to discuss the challenge raised by Manu Thomas
ശനിയാഴ്ച്ച രാവിലെ 10 മണിക്കാണ് യോഗം തുടങ്ങിയത് സംസ്ഥാന കമ്മിറ്റിയംഗമായ പി.ജയരാജൻ ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. എന്നാൽ വിവാദങ്ങളിൽ വ്യക്ത വരുത്തുന്നതിനായി പി.ജയരാജൻ മാധ്യമപ്രവർത്തകരോട് ഒന്നും പ്രതികരിച്ചിട്ടില്ല

കണ്ണൂർ : മുൻ ഡി.വൈ.എഫ്.ഐ നേതാവ് മനു തോമസിൻ്റെ വെളിപ്പെടുത്തലിൻ്റെ പശ്ചാത്തലത്തിൽ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗം. സ്വർണക്കടത്ത് -ക്വട്ടേഷൻ സംഘങ്ങളായ ആകാശ് തില്ലങ്കേരി , അർജുൻ ആയങ്കി തുടങ്ങിയവരുമായി പി.ജയരാജനും മകൻ ജയിൻ രാജിനും ബന്ധമുണ്ടെന്ന ആരോപണം ചർച്ച ചെയ്യുന്നതിനാണ് അടിയന്തിര ജില്ലാ സെക്രട്ടറിയേറ്റ് യോഗം വിളിച്ചു ചേർത്തത്. ഇതു കഴിഞ്ഞ് കണ്ണൂർ ജില്ലാ കമ്മിറ്റി യോഗവും അടുത്ത ദിവസം ചേരും.

ശനിയാഴ്ച്ച രാവിലെ 10 മണിക്കാണ് യോഗം തുടങ്ങിയത് സംസ്ഥാന കമ്മിറ്റിയംഗമായ പി.ജയരാജൻ ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. എന്നാൽ വിവാദങ്ങളിൽ വ്യക്ത വരുത്തുന്നതിനായി പി.ജയരാജൻ മാധ്യമപ്രവർത്തകരോട് ഒന്നും പ്രതികരിച്ചിട്ടില്ല. തനിക്ക് ഒന്നും പറയാനില്ലെന്ന് പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞു മാറി അകത്തേക്ക് കയറി പോവുകയായിരുന്നു. ശനിയാഴ്ച്ച രാത്രി വരെ ജില്ലാ സെക്രട്ടറിയേറ്റ് യോഗം നടക്കുമെന്നാണ് വിവരം.

തെരഞ്ഞെടുപ്പ് അവലോകന സമ്മേളനങ്ങൾ നടക്കുന്നതിനിടെയാണ് മനു തോമസ് ഉയർത്തിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സി.പി.എം സംസ്ഥാന നേതൃത്വത്തിൻ്റെ നിർദ്ദേശപ്രകാരം അടിയന്തിര ജില്ലാ സെക്രട്ടറിയേറ്റ് യോഗം വിളിച്ചു ചേർത്തത്. പി.ജയരാജനും കുടുംബത്തിനുമെതിരെ സ്വർണ കടത്ത് ക്വട്ടേഷൻ സംഘവുമായി ബന്ധപ്പെടുത്തി ആരോപണങ്ങൾ പാർട്ടിയിൽ നിന്നും ഒഴിവായ മുൻ ഡിഫി നേതാവ് ഉയർത്തുന്നത് സി.പി.എമ്മിന് ക്ഷീണം ചെയ്തിട്ടുണ്ട്. എന്നാൽ ഈക്കാര്യത്തിൽ എടുത്തു ചാടി പ്രതികരിക്കാതെ കരുതലോടെ നീങ്ങാനാണ് പാർട്ടി കണ്ണൂർ ജില്ലാ നേതൃത്വത്തിൻ്റെ തീരുമാനം.

CPM Kannur district secretariat meeting started to discuss the challenge raised by Manu Thomas