ബംഗാളിന്റെയും ത്രിപുരയുടെയും അവസ്ഥയില്‍ നിന്ന് സി.പി. എമ്മിന് കരകയറാന്‍ കഴിയില്ല: സി.കെ പത്മനാഭന്‍

From the condition of Bengal and Tripura CP M cannot recover CK Padmanabhan

കണ്ണൂര്‍: 1960 മുതല്‍ കേരളത്തില്‍ വേരുറപ്പിച്ച സിപിഎമ്മും കോണ്‍ഗ്രസ്സും നേതൃത്വം നല്‍കുന്ന ഇടത് വലത് മുന്നണികളുടെ വേരുകള്‍ ജീര്‍ണ്ണിച്ചിരിക്കുകയാണെന്ന് ബജെപി ദേശീയ സമിതിയംഗം സി.കെ. പത്മനാഭന്‍. കണ്ണൂര്‍ മാരാര്‍ജി ഭവനില്‍ ബിജെപി ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതീയ ജനതാപാര്‍ട്ടിക്ക് പ്രവര്‍ത്തിച്ച് മുന്നോട്ട് പോകാനുള്ള വളരെ അനുകലമായ സാഹചര്യമാണ് ഇപ്പോള്‍ കേരളത്തിലുള്ളത്.

ഒരു പ്രത്യേക സാഹചര്യത്തിലാണ് കേരളത്തില്‍ മുന്നണി രാഷ്ട്രീയം രൂപപ്പെട്ടത്. 1957 ലെ ഇടത് സര്‍ക്കാര്‍ സദ്ഭരണത്തിന് പകരം സെല്‍ഭരണം കൊണ്ടു വന്നപ്പോള്‍ അതില്‍ ശ്വാസംമുട്ടിയ ജനത അതിനെതിരെ രംഗത്തുവന്നു. വിമോചനസമരത്തില്‍ ഉഴുത്മറിച്ച മണ്ണിലാണ് മുന്നണിരാഷ്ട്രീയത്തിന്റെ വിത്ത്വിതയ്ക്കപ്പെട്ടത്. മുന്നണിരാഷ്ട്രീയത്തിന്റെ വിഷവൃക്ഷത്തിന്റെ ആപല്‍ക്കരമായ നിഴലില്‍ നില്‍ക്കേണ്ട സാഹചര്യമായിരുന്നു നമുക്കുണ്ടായിരുന്നത്.

ഭാരതീയ ജനതാപാര്‍ട്ടിയുടെ കേരള ഘടകം രൂപീകരിച്ചതിന് ശേഷം നടന്ന സംസ്ഥാന കമ്മറ്റി യോഗത്തില്‍ മാരാര്‍ജി അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തില്‍ പറഞ്ഞത് കേരളം ചെകുത്താനും കടലിനുമിടയ്ക്കാണെന്നായിരുന്നു. ഇടത് വലത് മുന്നണികലെ മുന്നില്‍ കണ്ടായിരുന്നു ഇത് പറഞ്ഞത്. ഇതില്‍ നിന്ന് കേരളത്തെ മാറ്റിയെടുക്കാന്‍ പലതരത്തിലുള്ള മുന്നേറ്റം ബിജെപി നടത്തിയിരുന്നു. ഇടത് വലത് മുന്നണികള്‍ പരസ്യമായും രഹസ്യമായും ധാരണയുണ്ടാക്കി.

എന്നാല്‍ അതിനെയെല്ലാം മറികടന്ന് താമര ചിഹ്നത്തില്‍ തന്നെ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി വിജയിച്ചു. നമ്മുടെ ദീര്‍ഘകാല പ്രവര്‍ത്തനത്തിന്റെ ഭാഗമാണ് ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയം. അതോടൊപ്പം കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും നമുക്ക് വോട്ട് വര്‍ദ്ദനവുണ്ടായി. ഇത് ജനങ്ങളുടെ മനോഭാവത്തിലുണ്ടായ മാറ്റത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. രണ്ട് പ്രധാനപ്പെട്ട തെരഞ്ഞെടുപ്പുകള്‍ കേരളത്തില്‍ വരാന്‍ പോവുകയമാണ്. ത്രിതല പഞ്ചായത്ത് രെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും. ആ പോരാട്ടത്തിന് നേതൃത്വം കൊടുക്കാനും നാം അക്ഷീണം പ്രവര്‍ത്തിക്കണം. കേരളത്തിലെ മാര്‍ക്സിസ്റ്റ് പാര്‍ട്ടി ബംഗാളിലെയും ത്രിപുരയിലെയും അതേ നിലയിലേക്ക് തന്നെ പോവുകയാണ്. അതില്‍ നിന്ന് കരകയറാന്‍ അവര്‍ക്ക് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് അധ്യക്ഷത വഹിച്ചു. ദേശീയ സമിതിയംഗങ്ങളായ എ. ദേമോദരന്‍, പി.കെ. വേലായുധന്‍, സി. രഘുനാഥ്, സംസ്ഥാന സെകട്ടറി അഡ്വ. കെ. ശ്രീകാന്ത്, മേഖലാ ജനറല്‍ സെക്രട്ടറി കെ.കെ. വിനോദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എം.ആര്‍. സുരേഷ് സ്വാഗതവും ബിജു ഏളക്കുഴി നന്ദിയും പറഞ്ഞു.

From the condition of Bengal and Tripura CP M cannot recover CK Padmanabhan

Tags