'മത-സാമുദായിക സംഘടനകള്‍ കേരളത്തില്‍ സി.പി.എമ്മിനെതിരേ പ്രവര്‍ത്തിക്കുന്നു, ജനങ്ങളിലേയ്ക്കിറങ്ങിയാൽ , അകൽച്ച ഇല്ലാതാക്കും'; സിപിഐഎം കേന്ദ്ര കമ്മിറ്റി, പൊളിറ്റ് ബ്യൂറോ യോഗങ്ങള്‍ക്ക് സമാപനം

cpim

ഡല്‍ഹി: സിപിഐഎം കേന്ദ്ര കമ്മിറ്റി, പൊളിറ്റ് ബ്യൂറോ യോഗങ്ങള്‍ ദില്ലിയില്‍ സമാപിച്ചു. മൂന്നു ദിവസമായി ചേര്‍ന്ന യോഗങ്ങളില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് അവലോകനമായിരുന്നു പ്രധാന അജണ്ട. കേരളം ഉള്‍പ്പെടെ സംസ്ഥാനങ്ങളിലുണ്ടായ തോല്‍വിയും വീഴ്ചകളും യോഗത്തില്‍ ചര്‍ച്ചാ വിഷയമായി.തിരുത്തല്‍ നടപടികളിലേക്ക് കടക്കാനാണ് നിർദേശം . പൊതുജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ആളുകളെ കേള്‍ക്കാനാണ് കേന്ദ്രകമ്മിറ്റിയുടെ തീരുമാനം. ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയോടുള്ള വിരോധം ഇല്ലാതാക്കണമെന്നാണ് കമ്മിറ്റിയുടെ നിര്‍ദേശം.

മത-സാമുദായിക സംഘടനകള്‍ കേരളത്തില്‍ സി.പി.എമ്മിനെതിരേ പ്രവര്‍ത്തിക്കുന്നുവെന്നും കേന്ദ്രകമ്മിറ്റിയില്‍ വിലയിരുത്തലുണ്ടായി. രൂക്ഷവിമര്‍ശനത്തിന്റെ സ്വരമാണ് സി.പി.എം. കേന്ദ്രകമ്മിറ്റി യോഗത്തില്‍നിന്ന് ഉയര്‍ന്നത്. തുടർന്നാണ് തിരുത്തല്‍ നടപടിയിലേക്ക് കടക്കാനുള്ള നിര്‍ദേശമുണ്ടായത്. കേരളത്തിലേറ്റ തിരിച്ചടിക്ക് ഇടയാക്കിയ പിഴവുകൾ എവിടെ സംഭവിച്ചു, എങ്ങനെ തിരുത്തണം തുടങ്ങിയ കാര്യങ്ങൾ കേന്ദ്രകമ്മിറ്റി നേരിട്ട് വിലയിരുത്തിയിട്ടുണ്ട് .
 

Tags