അമരീന്ദര്‍ സിങ് ഇന്ന് ബിജെപിയില്‍ ചേരും

google news
amareendar singh
ഏഴ് മുൻ എംഎൽഎമാരും ഒരു മുൻ എംപിയും അമരീന്ദറിനൊപ്പം ബിജെപിയിൽ ചേരും.

ഡൽഹി: പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് ഇന്ന് ബിജെപിയിൽ ചേരും. ബിജെപി അധ്യക്ഷൻ ജെ പി നഡ്ഡയിൽ നിന്നും അമരീന്ദർ പാർട്ടി അംഗത്വം സ്വീകരിക്കും. അമരീന്ദർ സിങ് രൂപീകരിച്ച പഞ്ചാബ് ലോക് കോൺഗ്രസും ബിജെപിയിൽ ലയിക്കും.

ഏഴ് മുൻ എംഎൽഎമാരും ഒരു മുൻ എംപിയും അമരീന്ദറിനൊപ്പം ബിജെപിയിൽ ചേരും. ക്യാപ്റ്റന്റെ മകൻ രൺ ഇന്ദർ സിംഗ്, മകൾ ജയ് ഇന്ദർ കൗർ, ചെറുമകൻ നിർവാൻ സിംഗ് എന്നിവരും ബിജെപിയിൽ ചേർന്നേക്കും.

കഴിഞ്ഞയാഴ്ച അമരീന്ദർ സിങ് ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ബിജെപി പ്രവേശനം ഊർജ്ജിതമായത്. ലോക്‌സഭ തെരഞ്ഞെടുപ്പിൽ ക്യാപ്റ്റനെ ബിജെപി പഞ്ചാബിലെ മുഖമായി അവതരിപ്പിച്ചേക്കും. ബിജെപിയിൽ ചേർന്നശേഷം അമരീന്ദർ ഇന്ന് പ്രധാനമന്ത്രിയെ സന്ദർശിച്ചേക്കും.

മുഖ്യമന്ത്രി പദത്തിൽ നിന്നും ഒഴിവാക്കിയതിനെത്തുടർന്നാണ് അമരീന്ദർ സിങ് കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞത്. പിന്നീട് കോൺഗ്രസ് വിട്ട അമരീന്ദർ സ്വന്തം പാർട്ടി രൂപീകരിച്ച് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടുകയായിരുന്നു. എന്നാൽ നിയമസഭ തെരഞ്ഞെടുപ്പിൽ അമരീന്ദറിന്റെ പാർട്ടി ദയനീയമായി പരാജയപ്പെട്ടു.

Tags