Thursday October 17th, 2019 - 4:02:am
topbanner

തിരുവോണത്തിന്റെ ഐശ്വര്യത്തിനായി അനുഷ്ഠിക്കാം ഈ ആചാരങ്ങൾ

Anusha Aroli
തിരുവോണത്തിന്റെ ഐശ്വര്യത്തിനായി അനുഷ്ഠിക്കാം ഈ ആചാരങ്ങൾ

ഓണം ദേ ഇങ്ങെത്തിക്കഴിഞ്ഞു.തലേന്നുണ്ടൊരു ഉത്രാടപ്പാച്ചിൽ. ആകെയൊരു വെപ്രാളമാണ്. എല്ലാമുണ്ടെങ്കിലും എന്തോ ഒന്നിന്റെ കുറവുള്ളത് പോലെ. എന്തെല്ലാം കാര്യങ്ങളാണ് ഒരുക്കാനുള്ളത്! അപ്പോഴും, ആ ഉത്രാടപ്പാച്ചിലുണ്ടാക്കുന്ന അനുഭൂതിയൊന്നു വേറെ തന്നെ !

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പണ്ടുകാലത്ത് ഓണവുമായി ബന്ധപ്പെട്ടു ചില ആചാരങ്ങൾ പഴമക്കാർ മുറ തെറ്റാതെ അനുഷ്ഠിച്ചിരുന്നു. മുറ്റത്തു പൂക്കളമൊരുക്കുന്നതും പൂമുഖത്തു തൃക്കാക്കരയപ്പനെ പൂജിക്കുന്നതും മച്ചിനകത്തു കാരണവന്മാർക്കു വച്ചുകൊടുക്കുന്നതും ഇളംതലമുറകൾക്കു കോടി കൊടുക്കുന്നതുമൊക്കെ ഓണത്തിനു പണ്ടുള്ളവർ ചെയ്തുവന്നിരുന്ന ആചാരങ്ങളാണ്.

ഓണത്തിന്റെ ഐതിഹ്യത്തിൽ രണ്ടു പ്രധാന വ്യക്തികളാണല്ലോ ഉള്ളത്- മാവേലിയും വാമനനും. കേരളം വാണിരുന്ന മഹാബലിത്തമ്പുരാനെ വരവേൽക്കാനാണു മുറ്റത്തു പൂക്കളമിടുന്നത്. ഓണത്തിന്റെ പ്രധാന ആചാരം തൃക്കാക്കരയപ്പനെ പൂജിക്കലാണ്. ഓണത്തിന് ഉണ്ടാക്കുന്ന തൃക്കാക്കരയപ്പൻ മാവേലിയാണ് എന്നാണു പലരുടെയും ധാരണ. എന്നാൽ മാവേലിയെ പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തി എന്ന് ഐതിഹ്യത്തിൽ പറയുന്ന വാമനനാണ് യഥാർഥത്തിൽ തൃക്കാക്കരയപ്പൻ. തൃക്കാക്കര ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയും വാമനമൂർത്തിയാണല്ലോ.

തൃക്കാക്കരയപ്പനെ പൂജിക്കുന്നതിലൂടെ മഹാവിഷ്ണുവിന്റെ വാമനമൂർത്തിയെയാണു നാം ആരാധിക്കുന്നത്. ഓണത്തിനു ദിവസങ്ങൾക്കു മുൻപു തന്നെ മണ്ണുകൊണ്ട് തൃക്കാക്കരയപ്പനെ ഉണ്ടാക്കും. ഓണത്തലേന്ന്, അതായത് ഉത്രാടദിവസം സന്ധ്യയ്ക്കു മുൻപ് ഈ തൃക്കാക്കരയപ്പനെ പൂമുഖത്തു വയ്ക്കും.

പിന്നെ മൂന്നു ദിവസം ഈ തൃക്കാക്കരയപ്പനെ ഗൃഹനാഥൻ തന്നെ രാവിലെയും വൈകുന്നേരവും പൂജിക്കും. പൂജയ്ക്കൊടുവിൽ വീട്ടിലുള്ളവരെല്ലാവരും ചേർന്നു തൃക്കാക്കരയപ്പനെ നമസ്കരിക്കും. ഓണം കഴിഞ്ഞാൽ, മണ്ണു കൊണ്ടുള്ള ഈ തൃക്കാക്കരയപ്പന്റെ രൂപം ജലാശയത്തിൽ നിമജ്ജനം ചെയ്യുന്ന രീതിയാണു പലയിടത്തുമുണ്ടായിരുന്നത്. എന്നാൽ കാലം മാറി, തടി കൊണ്ടും കോൺക്രീറ്റ് കൊണ്ടു പോലുമുള്ള തൃക്കാക്കരയപ്പൻ ഇന്നു വിപണിയിൽ തയാർ!

ഓണദിവസം അനുഷ്ഠിച്ചിരുന്ന മറ്റൊരു ആചാരമാണു ‘കാരണവന്മാർക്കു കൊടുക്കൽ’ എന്നത്. ഓണം ആഘോഷിക്കാൻ എത്ര വലിയ സദ്യയുണ്ടാക്കിയാലും മൺമറഞ്ഞുപോയ ഗുരുകാരണവന്മാരെ അനുസ്മരിച്ച് അവർക്കു വേണ്ടി എന്നു സങ്കൽപിച്ച് അൽപം സമർപ്പിച്ച് ആരാധിക്കുന്ന രീതി മുൻപു പല വീടുകളിലും ഉണ്ടായിരുന്നു.ഓണത്തിനു കോടിവസ്ത്രമാണു കുടുംബനാഥൻ ഇളമുറക്കാർക്കു നൽകുന്നത്. എല്ലാവർക്കും ഗൃഹനാഥന്റെ കയ്യിൽനിന്ന് ഓണക്കോടി കിട്ടും.

അങ്ങനെ രാജാവിനെയും ഈശ്വരനെയും മൺമറഞ്ഞുപോയവരെയും ഇളംതലമുറകളെയും ആരാധിക്കുക എന്ന മഹത്തായ തത്ത്വം വിളിച്ചോതുമ്പോഴും ഓണക്കളികളും ഓണക്കച്ചവടവും ഓണത്തല്ലുമൊക്കെ മാത്രമായി ഓണം മാറുമ്പോൾ നമുക്ക് അന്യമാകുന്നത് മഹത്തായ ആചാരങ്ങളുടെ വിശുദ്ധിയാണ്.

English summary
onam tradition thrikkaakkarayappan
topbanner

More News from this section

Subscribe by Email