Sunday October 20th, 2019 - 1:18:am
topbanner

'ആർപ്പുവിളിയും ആരവങ്ങളുമില്ല' : ഓണത്തല്ലും ആഘോഷവുമില്ലാതെ തൃശ്ശൂരിലെ കുന്നംകുളം ഗ്രാമം

princy
'ആർപ്പുവിളിയും ആരവങ്ങളുമില്ല' : ഓണത്തല്ലും ആഘോഷവുമില്ലാതെ തൃശ്ശൂരിലെ  കുന്നംകുളം ഗ്രാമം

തൃശൂര്‍:വര്‍ഷങ്ങളായി ഓണത്തിനു കുന്നംകുളത്ത് അരങ്ങേറുള്ള ഓണത്തല്ലും മറ്റ് ആഘോഷങ്ങളും ഇത്തവണയില്ല. യാതൊരു ആഘോഷവുമില്ലാത്ത ഓണംകുന്നംകുളത്തുകാരെ നിരാശപ്പെടുത്തി. കുന്നംകുളം പോപ്പുലര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബാണ് അന്യം നിന്നുപോയ കുന്നംകുളത്തുകാരുടെ ഹരമായ ഓണത്തല്ല് കുന്നംകുളത്ത് സജീവമാക്കിയത്. നാലുദിവസം കുന്നംകുളം ജവഹര്‍ സ്റ്റേഡിയത്തില്‍ ഓണത്തല്ല് അരങ്ങേറുന്നുണ്ടായിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പിന്നിട് സര്‍ക്കാരിന്റെ ടൂറിസം വകുപ്പിന്റെ ചെറിയ സാമ്പത്തിക സഹായത്തോടെ തല്ല് ഉഷാറായി നടത്തിവന്നിരുന്നു. നഷ്ടം സഹിച്ചും തല്ല് ആവേശത്തോടെ സംഘടിപ്പിച്ചിരുന്നു. പിന്നിട് കുന്നംകുളം പ്രസ് ക്ലബും, ചേംബര്‍ ഓഫ് കോമേഴ്‌സും, പോലീസും സംയുക്തമായി സൗഹര്‍ദ്ദക്കൂട്ടായ്മയുടെ പേരില്‍ വര്‍ഷങ്ങളായി ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.

ഇന്നത്തെ സി.ഐ.യായ കെ.ജി. സുരേഷ് കുന്നംകുളം എസ്.ഐയായിരിക്കുമ്പോഴാണ് ഇത്തരത്തിലുള്ള സൗഹര്‍ദ്ദ കൂട്ടായ്മയുടെ ഓണാഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. ഘോഷയാത്രയും നഗരസഭ കൗണ്‍സിലര്‍മാരെയും വിവിധ സംഘടനകളെയും പങ്കെടുപ്പിച്ച് നടത്തിയിരുന്ന വടംവലി മല്‍സരവും കുന്നംകുളത്തെ ഓണഘോഷങ്ങളെ ആവേശമാക്കിയിരുന്നു. വര്‍ഷങ്ങളോളം ഇത് തുടര്‍ന്നു വന്നിരുന്നു.

പിന്നിട് മന്ത്രി എ.സി. മൊയ്തീന്‍ ഇടപ്പെട്ട് 'നിലാവെട്ടം' എന്ന പേരില്‍ 10 ദിവസം നീളുന്ന ഓണാഘോഷത്തിന് രണ്ടു വര്‍ഷം മുമ്പ് തുടക്കമിട്ടു. വിചാരിച്ചതിലും ജനകീയ പങ്കാളിത്തത്തോടെ നിലാവെട്ടം കുന്നംകുളത്ത് വന്‍ വിജയമായിരുന്നു.കഴിഞ്ഞ വര്‍ഷം നിലാവെട്ടത്തിന് കൊടി ഉയര്‍ന്നെങ്കിലും പ്രളയം കാരണം നിലാവെട്ടം നടന്നില്ല.

ഈ വര്‍ഷവും കനത്ത മഴ ഓണാഘോഷ സംഘാടനത്തെ ഇല്ലാതാക്കി. ഇത്തവണ ആര്‍പ്പുവിളികളും തല്ലുമില്ലാത്ത നിരാശാജനകമായ ഒരു ഓണത്തിന് കുന്നംകുളം സാക്ഷ്യം വഹിക്കുകയാണ്. എന്തെങ്കിലും ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ ജവഹര്‍ സ്റ്റേഡിയവും സീനിയര്‍ ഗ്രൗണ്ടുമില്ലാത്ത അവസ്ഥയിലാണ്.വികസന പ്രവര്‍ത്തനങ്ങളുടെ പേരില്‍ രണ്ടു സ്ഥലങ്ങളും അടച്ചു പൂട്ടി. വികസനം വരുമ്പോള്‍ ജനങ്ങള്‍ ഒത്തുചേരുന്നതിനുള്ള സ്ഥലങ്ങള്‍ കുറഞ്ഞു വരുന്നത് ശരിയായ വികസന കാഴ്ചപ്പാടല്ലന്നാണ് പൊതു അഭിപ്രായം.

ഓണസദ്യ കഴിഞ്ഞ് സുഹൃത്തുക്കളുമായി ഒത്തു കൂടാന്‍കുന്നംകുളത്ത് പൊതു ഇടങ്ങളില്ലാത്തത് മനുഷ്യ സൗഹര്‍ദ്ദങ്ങളെ ഇല്ലാതാക്കുന്നതിന് തുല്യമാണന്ന് ചില സംഘടനകള്‍ അഭിപ്രായപ്പെട്ടു.മഴ ഒഴിഞ്ഞതോടെ ജനങ്ങള്‍ക്ക് ഒത്തു കൂടാന്‍ ഭാവിയില്‍ പൊതു ഇടങ്ങളും ആഘോഷങ്ങളും സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും സംഘടനകളും തയ്യാറാകേണ്ടതാണ്. ഇല്ലെ ങ്കില്‍ പുതുതലമുറയുടെ ഓണാഘോഷങ്ങള്‍ സാംസ്‌കാരിക ശൂന്യതയിലേക്ക് വഴിമാറി സഞ്ചരിക്കും.

Read more topics: thrissur, onam, kunnum kulam
English summary
no onam celebration in kunnum kulam
topbanner

More News from this section

Subscribe by Email