Wednesday October 16th, 2019 - 5:34:pm
topbanner

ഓണസദ്യ വിളമ്പിത്തുടങ്ങാം...ഇങ്ങനെ

Anusha Aroli
ഓണസദ്യ വിളമ്പിത്തുടങ്ങാം...ഇങ്ങനെ

എല്ലാവരും ഓണസദ്യ ഒരുക്കുന്ന തിരക്കിലായിരിക്കും അല്ലേ.. ഓണസദ്യ എന്നു കേള്‍ക്കുമ്പോള്‍ തന്നെ വായില്‍ വെള്ളമൂറും. കാരണം ലോകത്ത് മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്ത രുചിയുടെ വൈവിധ്യമാണ് മലയാളിയുടെ ഓണസദ്യ. അപ്പോഴും സദ്യവട്ടം ഒരുക്കാനും പ്രാദേശിക ഭേദം കൊണ്ടുണ്ടായ ചില്ലറ വൈവിധ്യങ്ങളുണ്ടാകുമെന്ന് മാത്രം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പഴമക്കാര്‍ ഓണസദ്യ വിളമ്പുന്നതിനും കഴിക്കുന്നതിനും പ്രത്യേകം ക്രമം അനുശാസിച്ചിരുന്നു. അത് ഇങ്ങനെയാണ്...

എരിവു കുറഞ്ഞ പരിപ്പ് കറിയ്‌ക്കൊപ്പം എരിവു കൂടിയ കൂട്ടുകറിയോ അവിയലോ തോരനോ വേണം കഴിക്കാന്‍. എരിവു കൂടിയ സാമ്പാറിനൊപ്പം കഴിക്കാനുള്ളതാണ് മധുരക്കറിയും തൈര് ചേര്‍ത്ത കിച്ചടികളും. അത്യാവശ്യം നല്ല അളവില്‍ വയറ്റിലെത്തിയ എരിവിന് ആശ്വാസമായി വേണം പായസം കുടിക്കാന്‍.

പായസത്തിന്റെ മധുരം കാരണം വായ് ചൊടിക്കാതെയിരിക്കാനാണ് അതിനോടൊപ്പം നാരങ്ങാ അച്ചാര്‍ തൊട്ടു കൂട്ടേണ്ടത്. പായസം കുടിച്ചു കഴിഞ്ഞാല്‍ പുളിശ്ശേരിയിലേക്ക് കടക്കാം. പുളിശ്ശേരിക്കൊപ്പം വേണം മാങ്ങാ അച്ചാര്‍ കഴിക്കാന്‍.

ദഹനത്തിനായി ഓലനും കഴിക്കാം. ഇനി രസവും അതിനൊപ്പം ഇഞ്ചിക്കറിയും കഴിക്കണം. ഇതോടെ സദ്യയുടെ ദഹനത്തിനുള്ള വകയായി. ഏറ്റവും ഒടുവിലായി പച്ചമോരും പാവയ്ക്കാച്ചാറും. ഇത് വായുക്ഷോഭം ശമിപ്പിക്കും.

ഉപ്പേരി, ശര്‍ക്കര വരട്ടി, നാരങ്ങ അച്ചാര്‍, മാങ്ങ അച്ചാര്‍, ഇഞ്ചിക്കറി, പച്ചടി, കിച്ചടി, ഓലന്‍, തോരന്‍, അവിയല്‍, എരിശ്ശേരി, പരിപ്പ്, സാമ്പാര്‍, പുളിശേരി, മോര്, പഴം, പപ്പടം, പായസം എന്നിങ്ങനെ വിഭവ സമൃദ്ധമായ സദ്യ തന്നെയാണ് ഓണത്തിന്റെ ഹൈലൈറ്റ്.

വാഴയിലയിലാണ് മലയാളി ഓണമുണ്ണുക. പേപ്പര്‍ ഇലയും പ്ലാസ്റ്റിക് ഇലയുമൊക്കെ വന്നിട്ടും ഈ ശീലത്തില്‍ കാര്യമായ മാറ്റത്തിന് മലയാളി മുതിര്‍ന്നിട്ടില്ല. വിളമ്പിനുമുണ്ട് ചില ക്രമങ്ങള്‍. അച്ചാറുകള്‍, തോരന്‍ ( ഉപ്പേരി ), പച്ചടി, കാളന്‍, അവിയല്‍ എന്നിങ്ങനെ ഇടത്ത് നിന്നും വലത്തോട്ട് വിളമ്പി പോരുന്നു. ഇടതുഭാഗത്ത് ഉപ്പേരി, ശര്‍ക്കര ഉപ്പേരി, പഴം പപ്പടം എന്നിവ വിളമ്പും. ചിലയിടങ്ങളില്‍ കൂട്ടുകറിയും ഉണ്ടാകും.

അധികം തവിടു പോകാത്ത കുത്തരിച്ചോറാണ് സദ്യയിലെ പ്രധാനി. ഒപ്പം പരിപ്പും പപ്പടവും നെയ്യും. എന്നാല്‍ വടക്കന്‍ കേരളത്തില്‍ പരിപ്പ് പതിവില്ല. സാമ്പാര്‍, പുളിശ്ശേരി, രസം എന്നിങ്ങനെ പോകും ഓഴിച്ചു കറികള്‍. ഊണുകഴിഞ്ഞാല്‍ പിന്നെ മധുരം വരികയായി. അടപ്രഥമന്‍, പഴം പ്രഥമന്‍, പാലട, പാല്‍പ്പായസം എന്നിങ്ങനെ പായസത്തില്‍ ഒന്ന് നിര്‍ബന്ധം. പായസത്തിനൊപ്പം തെക്കന്‍ കേരളത്തില്‍ ബോളിയുണ്ടാകും. എന്നാല്‍ മറ്റിടങ്ങളില്‍ പഴവും പപ്പടവുമാണ് പതിവ്. പായസങ്ങള്‍ക്ക് ശേഷമെത്തുന്നത് ചില സ്ഥലങ്ങളില്‍ ഇത് മോരു കറിയാണ്. പായസത്തിന്റെ മത്ത് കുറക്കാനാണിത്.

ചുരുക്കത്തില്‍ എരിവ്, പുളി, ഉപ്പ്, മധുരം, കയ്പ്, ചവര്‍പ്പ് എന്നീ ഷഡ് രസങ്ങളും ചേര്‍ന്നതാണ് ഓണസദ്യ. കൃത്യമായ ഈ വ്യവസ്ഥപ്രകാരമാണ് സദ്യ കഴിക്കേണ്ടത്. അല്ലാത്തപക്ഷം ആരോഗ്യത്തെ തന്നെ സദ്യ ദോഷകരമായി ബാധിച്ചേക്കാം.

English summary
method of Onam Sadhya serving
topbanner

More News from this section

Subscribe by Email