Sunday January 19th, 2020 - 9:33:am
topbanner

സര്‍ക്കാരിന്റെ അനാസ്ഥ : ഓണത്തിന് ശമ്പളവും ബോണസുമില്ലാതെ പാചകത്തൊഴിലാളികള്‍

princy
സര്‍ക്കാരിന്റെ അനാസ്ഥ : ഓണത്തിന് ശമ്പളവും ബോണസുമില്ലാതെ പാചകത്തൊഴിലാളികള്‍

തൃശൂര്‍:ഓണത്തിന് ശമ്പളവും ബോണസുമില്ലാതെ സ്‌കൂള്‍ പാചക തൊഴിലാളികള്‍. വേതനം കൃത്യസമയത്ത് വിതരണം ചെയ്യുമെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നതെങ്കിലും ഇത് നടപ്പായില്ല. ബാങ്കും സ്‌കൂളും ഓണാവധിയിലേക്ക് പ്രവേശിച്ചതോടെ പട്ടിണിയിലായത് സ്‌കൂള്‍ പാചക തൊഴിലാളികളാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മുന്‍ മാസത്തെ ശമ്പളം ഈമാസം നാലിന് മുമ്പായി നല്‍കണമെന്നാണ് വ്യവസ്ഥ. ഇതനുസരിച്ച് നാലിനുമുമ്പ് നല്‍കേണ്ടതായിരുന്നുവെങ്കിലും ശമ്പളം ലഭിച്ചിട്ടില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. ഇത്തവണ ഓഗസ്റ്റിലെ ശമ്പളത്തിനൊപ്പം ഓണം ബോണസ്‌കൂടി അനുവദിക്കേണ്ടതായിരുന്നു. 2017 മുതലുള്ള 50 രൂപവച്ചുള്ള കുടിശികയും ഇത്തവണ വിതരണം ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്.

ഇക്കാര്യം ഡി.പി.ഐ. വാര്‍ത്താക്കുറിപ്പായി അറിയിക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്ത് പന്ത്രണ്ടായിരത്തിലധികം തൊഴിലാളികളാണ് സ്‌കൂള്‍ പാചകമേഖലയില്‍ ഉള്ളത്. 150 കുട്ടികള്‍ക്ക് കുറഞ്ഞ ഓണറേറിയം 400 രൂപയും, 151 മുതല്‍ 500 വരെയുള്ളതിന് കുറഞ്ഞത് ഓരോ കുട്ടിക്കും 25 പൈസ എന്ന നിരക്കില്‍ പ്രതിദിന ഓണറേറിയം 475 രൂപയും 500ന് മുകളില്‍ കുട്ടികള്‍ക്ക് രണ്ട് തൊഴിലാളികളെ കുറഞ്ഞ ഓണറേറിയം 400 രൂപ നിരക്കിനെ അടിസ്ഥാനപ്പെടുത്തി ആദ്യത്തെ 300 കുട്ടികള്‍ ഒരോരുത്തര്‍ക്കായി കണക്കാക്കി തുക 475 രൂപയില്‍ നിജപ്പെടുത്തി രണ്ട് തൊഴിലാളികള്‍ക്കും നല്‍കണമെന്നാണ് ഉത്തരവ്.

വിദ്യാഭ്യാസ വകുപ്പില്‍നിന്നും അതത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ അക്കൗണ്ടുകളിലേക്കാണ് തുക അയയ്ക്കുന്നത്. ഇവിടെനിന്നുമാണ് തൊഴിലാളികള്‍ക്ക് പ്രവൃത്തിദിനം കണക്കാക്കി അനുവദിക്കുന്നത്. ഇതുവരെയും തുക വന്നിട്ടില്ലെന്നാണ് അധികൃതരുടെ വിശദീകരണം.

ഇനി വേതനം ലഭിക്കാന്‍ സാധ്യതയുള്ളത് അടുത്ത പ്രവൃത്തിദിനമായ 17 നാണ്. അതിനുമുമ്പ് ഓണം കഴിയും. നേരത്തേയും സമാന സാഹചര്യം ഉണ്ടായപ്പോള്‍ നിരവധി നിവേദനവും സമരവും നടത്തിയെങ്കിലും പരിഹാരം ഉണ്ടായില്ല. വേതനം അനുവദിക്കുന്നതിലെ അട്ടിമറിയില്‍ അന്വേഷണം വേണമെന്നും തുക ഉടന്‍ അനുവദിക്കണമെന്നും കേരള സ്‌കൂള്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

Read more topics: kerala, onam, Culinary workers
English summary
Culinary workers have no payment and bonus in onam
topbanner

More News from this section

Subscribe by Email