ചലച്ചിത്ര പിന്നണി ഗായകൻ പി.വി വിശ്വനാഥൻ അന്തരിച്ചു

Film playback singer Vishwan Mash taliparamba passes away

തളിപ്പറമ്പ: കീഴാറ്റൂർ മുച്ചിലോട്ട് കാവിന് സമീപത്തെ പിന്നണി ഗായകൻ പുതിയ വീട്ടിൽ വിശ്വനാഥൻ (54) നിര്യാതനായി. സംസ്കാരം  8.7.24 രാവിലെ 11 മണിക്ക് സമുദായ ശ്മശാനത്തിൽ. അവിവാഹിതനാണ്. അച്ഛൻ : പരേതനായ പി വി കണ്ണൻ. അമ്മ: കാർത്യായനി എം വി. സഹോദരങ്ങൾ: രാജം (കൊൽക്കത്ത), രത്നപാൽ (ജ്യോത്സ്യർ), സുഹജ (തലശേരി). ധനഞ്ജയൻ ( ബിസിനസ്, എറണാകുളം). 

ജയസൂര്യ നായകനായ "വെള്ളം " എന്ന ചലച്ചിത്രത്തിലൂടെയാണ് വിശ്വനാഥൻ എന്ന ഗായകൻ മലയാള ചലച്ചിത്ര പിന്നണി ഗാന ശാഖയിൽ തന്റെ സ്ഥാനം അടയാളപ്പെടുത്തിയത്. പ്രിയ സ്നേഹിതനും ശിഷ്യനുമായ മുരളി കുന്നുമ്പുറത്താണ്  വിശ്വനാഥന് സിനിമയിലേക്കുള്ള വഴി തുറന്ന് കൊടുത്തത്. വിശ്വനാഥന്റെ ഒരു പാട്ട് " വെള്ളം " സിനിമയുടെ സംവിധായകനായ പ്രജേഷ് സെന്നിനെ 
പാടി കേൾപ്പിക്കുകയായിരുന്നു. പ്രജേഷിലൂടെ  " വെളള " ത്തിന്റെ സംഗീത സംവിധായകനായ ബിജിപാൽ കേൾക്കുകയും അദ്ദേഹം തന്റെ തൃപ്തി അറിയിക്കുകയും ചെയ്തു. 

അങ്ങിനെയാണ് " വെള്ളം" സിനിമയിൽ പാടാനുള്ള ഭാഗ്യം വിശ്വനാഥന് കൈവന്നത്.നവ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു വിശ്വനാഥൻ പാടിയ " ഒരു കുറി കണ്ടു നാം പിരിയുന്നനേരം നിൻ മിഴികളിലെൻ മനം മറന്നു വെച്ചു. "എന്ന ഗാനം.

Film playback singer vISHVANATHAN taliparamba passes away

കോഴിക്കോട് "മ്യൂസിക് സിറ്റി " സ്റ്റുഡിയോയിൽ സഹോദരൻ രത്നപാലിനൊപ്പം പിന്നണി പാടാൻ പോയ അനുഭവവും വിശ്വനാഥനുണ്ട്.
പിൽക്കാലത്ത് ഭക്തിഗാനങ്ങളും, ഓണപ്പാട്ടുകളും വിശ്വനാഥന്റെ സ്വരമാധുരിയിൽ പുറത്തുവന്നു. സംഗീത സംവിധായകനായും, ഗായകനായും രംഗത്തേക്ക് വരുന്നത് പ്രശസ്ത ചലച്ചിത്ര സംവിധായകൻ ചന്ദ്രൻ നരിക്കോടിന്റെ "ബിംബങ്ങൾ " എന്ന ടെലിഫിലിമിലൂടെയാണ്.

സംഗീത സംവിധായകൻ കൂടിയാണ് വിശ്വനാഥൻ എന്ന കാര്യം അധികമാർക്കും അറിയില്ല. 2011 - ൽ വിജേഷ് വിശ്വം എഴുതി ഹരി വേണുഗോപാൽ പശ്ചാത്തല സംഗീതം നിർവഹിച്ച "പറയാതെ വയ്യെന്റ തോഴി" എന്ന ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത് വിശ്വനാഥൻ ആയിരുന്നു. പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ ശ്രീനിവാസൻ ആയിരുന്നു പ്രസ്തുത ഗാനം ആലപിച്ചത്.

തളിപ്പറമ്പിലെ " മിൽട്ടൺസ് " ട്യൂട്ടോറിയൽ കോളേജിൽ അധ്യാപകനായും, കെ.എസ്.ആർ.ടി.സി.കണ്ണൂർ ഡിപ്പോയിൽ ജൂനിയർ അസിസ്റ്റന്റായും ജോലി നോക്കിയിരുന്നു. 


 

Tags