പെരളശേരി കെ.കെ.എസ് മുൻ സെക്രട്ടറി കെ.പി നാരായണി നിര്യാതയായി

narayani

കണ്ണൂർ: പാറേത്ത് പുത്തൻ വീട്ടിൽ പരേതനായ കൃഷ്ണൻ നമ്പ്യാരുടെയും കൈതേരി പുത്തലത്ത് പരേതയായ പാർവ്വതിയമ്മയുടേയും മകൾ ശ്രീഹരിയിൽ കെ.പി.നാരായണി (74) നിര്യാതയായി. പെരളശ്ശേരി കെ.കെ.എസ്.വീവേർസ് സൊസൈറ്റി മുൻ സെക്രട്ടറിയാണ്. ഭർത്താവ് പരേതനായ സി.കെ.ബാലരാമൻ നമ്പ്യാർ.

മക്കൾ ഹരികൃഷ്ണൻ കെ.പി.(സൗദി അറേബ്യ) പരേതനായ ശ്രീകാന്ത് കെ.പി.മരുമക്കൾ നീത,ഷിൽന. സഹോദരങ്ങൾ രാമചന്ദ്രൻ നമ്പ്യാർ (കുഞ്ഞിരാമൻ) റിട്ട: ജില്ലാ ബാങ്ക് കണ്ണൂർ,ശ്യാമള,വത്സല,പ്രസന്ന കുമാരി റിട്ട: കൃഷിഭവൻ കടമ്പൂർ,പ്രഭാവതി,മാധുരി റിട്ട: പള്ളിക്കുന്ന് സർവ്വീസ് ബാങ്ക്.