കോഴിക്കോട് ബൈക്കിൽ ജീപ്പ് ഇടിച്ച് ബൈക്ക് യാത്രികനായ ഗൃഹനാഥൻ മരിച്ചു

gaufur
gaufur

കോഴിക്കോട്: ബൈക്കിൽ ജീപ്പ് ഇടിച്ച് ബൈക്ക് യാത്രികനായ ഗൃഹനാഥൻ മരിച്ചു. കുറ്റ്യാടി പുതുശ്ശേരിക്കണ്ടി ഗഫൂർ(49) ആണ് മരിച്ചത്. മരുതോങ്കരയിലെ മുള്ളൻകുന്ന്-പശുക്കടവ് റോഡിൽ സെന്റർമുക്കിൽ വച്ചാണ് അപകടമുണ്ടായത്.

പശുക്കടവ് ഭാഗത്തേക്ക് വരികയായിരുന്ന ഗഫൂർ സഞ്ചരിച്ച ബൈക്കിൽ പശുക്കടവിൽ നിന്നും മുള്ളൻകുന്ന് ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ജീപ്പ് ഇടിക്കുകയായിരുന്നു. ഗഫൂറിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 
 

Tags