ഇടുക്കിയിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു
Jan 21, 2025, 19:29 IST


ഇടുക്കി: കുട്ടിക്കാനത്തിനു സമീപമുണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. ഇന്നലെ രാത്രി 11 മണിക്കാണ് അപകടം ഉണ്ടായത്. അതേസമയം, എങ്ങനെയാണ് അപകടം ഉണ്ടായതെന്ന് വ്യക്തമല്ല.
മുറിഞ്ഞപുഴ സ്വദേശി വിഷ്ണുവാണ് മരിച്ചത്.അപകടത്തിൽ പെട്ട വിഷ്ണുവിനെ റോഡരികിൽ വീണു കിടക്കുന്ന നിലയിലായിരുന്നു കണ്ടത്. അതുവഴി എത്തിയ വാഹനത്തിൽ ഉണ്ടായിരുന്നവർ പീരുമേട് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അപ്പോഴേക്കും വിഷ്ണു മരിച്ചിരുന്നു.