കടന്നൽ കുത്തേറ്റു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നയാൾ മരിച്ചു

google news
കടന്നൽ കുത്തേറ്റു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നയാൾ മരിച്ചു

റാന്നി: കടന്നൽ കുത്തേറ്റു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നയാൾ മരിച്ചു. പൂഴിക്കുന്ന് തേവേർവേലിക്കാലയിൽ കെ.പി. ചാക്കോ (കുഞ്ഞച്ചൻ 62) ആണ് തിങ്കളാഴ്ച രാവിലെ മരിച്ചത്.

വെള്ളിയാഴ്ച വൈകീട്ട് നാലു മണിയോടെ വീടിന്റെ സമീപത്തു നിന്നും വിറകു ശേഖരിക്കുന്നതിനിടയിലാണ് കടന്നൽ കുത്തേറ്റത്. ആദ്യം റാന്നി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലും എത്തിക്കുകയയിരുന്നു.

നില ഗുരുതരമായതിനാൽ ആശുപത്രിയിൽ വെന്റിലേറ്ററിൽ ആയിരുന്നു. സംസ്കാരം ബുധനഴ്ച 12 മണിക്ക് എഴോലി ഗ്രേസ് ക്രിസ്ത്യൻ ചർച്ച് സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ. മക്കൾ: ജോബിൻ, ജിതിൻ.

Tags