മലപ്പുറത്ത് വാഹനാപകം ; ഒരാള്‍ മരിച്ചു
Nov 24, 2024, 12:35 IST
മലപ്പുറം: മലപ്പുറത്ത് വാഹനാപകടത്തിൽ ഒരു മരണം . ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മലപ്പുറം വഴിക്കടവിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. സ്കൂട്ടര്‍ യാത്രക്കാരനായ മുഹമ്മദ് സജാസ് (18) ആണ് മരിച്ചത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്നയാളെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി.
സജാസിനെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നിര്‍ത്തിയിട്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് പിന്നിലായി നിര്‍ത്തിയിരുന്ന സ്കൂട്ടറിന് പിന്നിൽ ടിപ്പര്‍ ലോറിയിടിച്ചാണ് അപകടമുണ്ടായത്. നാട്ടുകാര്‍ ഉടൻ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.