പ്രമുഖ മതപണ്ഡിതനും കേരള മുസ്ലിം ജമാഅത്ത് നേതാവുമായ എൻ അബ്ദുല്ലത്തീഫ് സഅദി പഴശ്ശി നിര്യാതനായി

google news
Kerala Muslim Jamaat leader N Abdullatif Saadi Pazhassi passed away

കണ്ണൂർ: കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സമിതി അംഗവും ജില്ലാ വൈസ് പ്രസിഡണ്ടും പ്രഭാഷകനുമായ എൻ അബ്ദുല്ലത്തീഫ് സഅദി(56) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് കണ്ണൂരിൽ സംഘടിപ്പിച്ച കലക്ടറേറ്റ് മാർച്ചിൽ പങ്കെടുത്ത ശേഷം നെഞ്ചുവേദ അനുഭവപ്പെട്ടതിനെ തുടർന്ന് എ കെ ജി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും വൈകീട്ട് 3.30ന് മരണം സംഭവിക്കുകയുമായിരുന്നു. എസ്എസ്എഫിലുടെ സംഘടന രംഗത്ത് വന്ന അദ്ദേഹം എസ്എഫിൻ്റെയും എസ്വൈഎസിൻ്റെയും സംസ്ഥാന വൈ. പ്രസിഡണ്ടായും പ്രവർത്തിച്ചു. നിലവിൽ സമസ്ത ഇരിട്ടി താലൂക്ക് പ്രസിഡണ്ടും ജില്ലാ മുശാവറ അംഗവുമാണ്.

1966 ൽ പഴശ്ശിയിൽ അൽ ഹാജ് അബൂബക്കർ ഉസ്താദിൻ്റെയും സാറയുടെയും മകനായി ജനനം. ഭാര്യ: നസീമ മക്കൾ: ഹഫ്സത്ത്, ഹാഫിള് സ്വാലിഹ് മുഈനി, ആയിഷ, ഡോ.ജലാലുദ്ദീൻ, സഫിയ, മുഹമ്മദ് സിനാൻ മരുമക്കൾ: അഡ്വ.സാബിർ അഹ്സനി ,ഉസ്മാൻ അസ്ഹരി, ഹാഫിള് ഉസ്മാൻ സഖാഫി സഹോദരിമാർ: ഖദീജ ആറളം, ഹഫീള കാവുംപടി മയ്യിത്ത് നാളെ രാവിലെ 8 മണിക്ക് പഴശ്ശി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ കബറടക്കും.

Tags