കേരളത്തിൽ ഓൺലൈൻ ഭരണമെന്ന് രമേശ് ചെന്നിത്തല

google news
കേരളത്തിൽ ഓൺലൈൻ ഭരണമെന്ന്  രമേശ് ചെന്നിത്തല

സംസ്ഥാനത്ത് നടക്കുന്നത് ഓൺലൈൻ ഭരണമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പാർട്ടി പരിപാടി കൊഴുപ്പിക്കാനുള്ള താൽപര്യം കോവിഡ് പ്രതിരോധത്തിൽ സർക്കാരും എൽ.ഡി.എഫും കാട്ടുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കുടുംബ ശ്രീയിൽ അധിപത്യം സ്ഥാപിക്കാനാണ് കോവിഡ് സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് നടത്തുന്നത്. ജനങ്ങളോട് സി.പി.എമ്മിന് എന്ത് പ്രതിബന്ധതയാണുള്ളത്‌? ചെന്നിത്തല ചോദിച്ചു സംസ്ഥാനത്ത് ടെസ്റ്റിങ്ങ് കൂട്ടുന്നില്ല.

ഡോളോ കഴിച്ച് ജീവിക്കാനാണ് സർക്കാർ നിർദേശം. മുഖ്യമന്ത്രിയുടെ മോണിറ്ററിങ് നടക്കുന്നില്ല. കോവിഡ് പ്രതിരോധത്തിന് ധനകാര്യ വകുപ്പ് പണം അനുവദിക്കുന്നില്ല. മുഖ്യമന്ത്രി വിദേശത്ത് പോയ സാഹചര്യത്തിൽ ബദൽ സംവിധാനം വേണമായിരുന്നു. ഒരു തരത്തിലും കോഡിനേഷൻ ഇല്ലെന്നും അദ്ദേഹം ആരോപിച്ചു.

കോവിഡിന്റെ മറവിൽ അഴമതി കാണിക്കുന്നതിലാണ് സർക്കാർ വ്യഗ്രത കാട്ടിയത്. അതിന്റെ തെളിവുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ടി.പി.ആർ അശാസ്ത്രിയമാണെന്നാണ് ആരോഗ്യ മന്ത്രിയുടെ വാദം. മുമ്പ് ഇതേ ടി.പി.ആർ ഉയർത്തി പിടിച്ചായിരുന്നു ലോക മാതൃകയാണെന്ന വാദം. നിയന്ത്രണങ്ങൾ ലംഘിച്ച് പാർട്ടി സമ്മേളനങ്ങൾ അനുവദിച്ചത് രോഗ വ്യാപനത്തിന് ഇടയാക്കിയെന്നും ചെന്നിത്തല പറഞ്ഞു. കോളേജുകൾ അടക്കാതിരുന്നത് ക്ലസ്റ്ററുകൾ ഉണ്ടാക്കിയതായും അദ്ദേഹം ആരോപിച്ചു. മമ്മൂട്ടിക്ക് കോവിഡ് വന്നത് കൊണ്ട് മറ്റുള്ളവർക്ക് വരാതിരിക്കില്ലല്ലോയെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

The post കേരളത്തിൽ ഓൺലൈൻ ഭരണമെന്ന് രമേശ് ചെന്നിത്തല first appeared on Keralaonlinenews.