മികച്ച മുഖ്യന്‍ ആര് ആദ്യ അഞ്ചില്‍ പിണറായി, കരുത്ത് കാട്ടി മമതയും സ്റ്റാലിനും
മികച്ച മുഖ്യന്‍ ആര് ആദ്യ അഞ്ചില്‍ പിണറായി, കരുത്ത് കാട്ടി മമതയും സ്റ്റാലിനും

ദില്ലി>>രാജ്യത്തെ മുഖ്യമന്ത്രിമാരില്‍ ജനപ്രീതിയില്‍ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന് അഞ്ചാം സ്ഥാനം. ഇന്ത്യ ടുഡേ മൂഡ് ഓഫ് ദി നേഷന്‍ സര്‍വേയിലാണ് പിണറായി വിജയന്‍ ആദ്യ അഞ്ചില്‍ ഇടം നേടിയത്. ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ആണ് സര്‍വേയില്‍ ആദ്യ സ്ഥാനത്തുള്ളത്. 71 ശതമാനം പേരാണ് നവീന്‍ പട്‌നായികിന്റെ ഭരണത്തെ പിന്തുണച്ചത്.

പശ്ചിമ ബംഗാളിന്റെ ദീദി മമത ബാനര്‍ജിയാണ് രണ്ടാമത് എത്തിയത്. 69.9 ശതമാനം പേരുടെ പിന്തുണയാണ് മമതയ്ക്ക് ലഭിച്ചത്. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ മൂന്നാമതും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നാലാമതും എത്തി.

67.5 ശതമാനത്തിന്റെ പിന്തുണ സ്റ്റാലിന് ലഭിച്ചപ്പോള്‍ ഉദ്ധവിന് 61.8 ശതമാനത്തിന്റെ അംഗീകാരമാണ് നേടാനായത്. 61.1 ശതമാനത്തിന്റെ പിന്തുണ നേടിയാണ് കേരളത്തിന്റെ മുഖ്യന്‍ പിണറായി വിജയന്‍ ആദ്യ അഞ്ചില്‍ നിലയുറപ്പിച്ചത്. പിണറായി വിജയന് പിന്നില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ് ഉള്ളത്.

57.9 ശതമാനം പേരുടെ പിന്തുണ രാജ്യതലസ്ഥാനത്തിന്റെ മുഖ്യന് ലഭിച്ചു. പിന്നാലെ 56.6 ശതമാനം പിന്തുണ നേടി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയും 51.4 ശതമാനവുമായി ഛത്തിസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലും ആണ് ഉള്ളത്. ഇന്ത്യാ ടുഡേ ഗ്രൂപ്പ്-കാര്‍വി ഇന്‍സൈറ്റ്സ് മൂഡ് ഓഫ് ദി നേഷന്‍ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ സംഘടിപ്പിച്ച വോട്ടെടുപ്പിലും ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച മുഖ്യമന്ത്രിയായത് നവീന്‍ പട്‌നായിക് തന്നെയാണ്.

The post മികച്ച മുഖ്യന്‍ ആര് ആദ്യ അഞ്ചില്‍ പിണറായി, കരുത്ത് കാട്ടി മമതയും സ്റ്റാലിനും first appeared on Keralaonlinenews.

Share this story