വയനാട് യുവ കപ്പ്‌ സീസൺ -2 ഉദ്ഘാടനം ചെയ്തു

Wayanad Youth Cup season-2 inaugurated
Wayanad Youth Cup season-2 inaugurated

കൽപ്പറ്റ: വയനാട് യുണൈറ്റഡ് എഫ് സിയുടെ ആഭിമുഖ്യത്തിൽ ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും ജില്ലാ ഫുട്ബാൾ അസോസിയേഷന്റെയും സഹകരണത്തോട് കൂടി സംഘടിപ്പിക്കുന്ന സ്‌കാമ്പിലോ യുവ കപ്പ്സീസൺ -2-ജില്ലാ സ്കൂൾസ് ലീഗ് ഫുട്ബോൾ ടൂർണമെന്റിന്റെ ഔപചാരിക ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സംഷാദ് മരയ്ക്കർ നിർവ്വഹിച്ചു. സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ എം.  മധു, ഡി.എഫ്.എ. സെക്രട്ടറി ബിനു തോമസ് ,മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരം സുശാന്ത്‌ മാത്യു എന്നിവർ മുഖ്യ അതിഥികൾ ആയിരുന്നു. സ്‌കാമ്പിലോ സ്പോർട്സ് മാൾ എം. ഡി മുജീബ് റഹ്മാൻ, ഷാജി. പി കെ, ഷഫീഖ് ഹസ്സൻ, നാസർ കല്ലങ്ങോടാൻ, അയ്യൂബ് പി കെ എന്നിവർ പങ്കെടുത്തു.

ഇന്ന് നടന്ന മത്സരങ്ങളിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് രണ്ടാം മത്സരത്തിൽ  ജി.എച്ച്.എസ്. എസ്. പനമരം രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് വിജയിച്ചു. നാളെ രണ്ട് മത്സരങ്ങൾ നടക്കും. 2.30ന്   പൂക്കോട് ഇ.എം.ആർ. എസും സർവോദയ ഏച്ചോമും തമ്മിലും
രണ്ടാം മൽസരത്തിൽ ജി.വി. എച്ച്.എസ്.എസ്. ബത്തേരി ജി.എച്ച്.എസ്. എസ്. തലപ്പുഴയെയും നേരിടും.

Tags