വയനാട് എക്സൈസ് വകുപ്പ് എക്സൈസ് വിമുക്തി ക്ലബ്ബ് അംഗങ്ങൾക്ക് പരിശീലനം നൽകി


വയനാട്: ജില്ലാ എക്സൈസ് വകുപ്പ് വിമുക്തി മിഷന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ഡ്രീംസ് വയനാട് സുൽത്താൻ ബത്തേരി എന്നിവയുടെയും സംയുക്താഭിമുഖ്യത്തിൽ മാനന്തവാടി താലൂക്കിലെ വിവിധ സ്കൂളുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിമുക്തി ക്ലബ്ബിലെ വിദ്യാർത്ഥികൾക്കായി നേതൃത്വപാടവം / ലീഡർഷിപ്പ് ട്രെയിനിങ് സ്കിൽ അംബാസിഡർസ് ട്രെയിനിങ് ഷെഡ്യൂൾ പരിപാടി സംഘടിപ്പിച്ചു.
സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി പദാർത്ഥങ്ങളും വർദ്ധിച്ചുവരുന്ന മദ്യം മയക്കുമരുന്ന് നിർമ്മാർജ്ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെയും, വിദ്യാർത്ഥികളെയും സമൂഹത്തെയും എത്തിക്കുക എന്ന ലക്ഷ്യത്തോടെയും, ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. പരിപാടിയിൽ വയനാട് ജില്ല വിമുക്തി മിഷൻ മാനേജർ& അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ വയനാട് എ.ജെ ജെ.ഷാജി അധ്യക്ഷത വഹിച്ചു.
മാനന്തവാടി നഗരസഭ ചെയർപേഴ്സൺ സി കെ രത്നവല്ലി ഉദ്ഘാടനം നിർവഹിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് മാനന്തവാടി മുൻസിപ്പാലിറ്റി കൗൺസിലർ സിന്ധു സെബാസ്റ്റ്യൻ, ജനമൈത്രി എക്സൈസ് അസിസ്റ്റന്റ്, എക്സൈസ് ഇൻസ്പെക്ടർ( ഗ്രേഡ്) സുനിൽ കെ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ക്ലാസുകൾക്ക് എക്സൈസ് ഓഫീസർ വിജേഷ് കുമാർ പി, ഷാജൻ ജോസ്, അൻസ് കുര്യൻ എന്നിവർ നേതൃത്വം നൽകി.
