വയനാട് ജില്ലയിലെ തോട്ടം തൊഴിലാളികൾക്ക് വോട്ട് ചെയ്യാൻ അവധി നൽകണം
Dec 9, 2025, 19:48 IST
വയനാട് : ജില്ലയിലെ എല്ലാ തോട്ടം തൊഴിലാളികൾക്കും ഡിസംബർ 11ന് തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ വേതനത്തോടുകൂടിയ അവധി നൽകണമെന്ന് ജില്ലാ പ്ലാന്റഷൻ ഇൻസ്‌പെക്ടർ അറിയിച്ചു. തൊഴിലാളിക്ക് അവധി അനുവദിക്കുന്നത് ജോലിയുമായി ബന്ധപ്പെട്ട് സാരമായ നഷ്ടം ഉണ്ടാക്കുന്ന സാഹചര്യമുണ്ടെങ്കിൽ അവധിക്ക് പകരം തൊഴിലാളികൾക്ക് വോട്ട് ചെയ്യാൻ പ്രത്യേക അനുമതി നൽകണമെന്നും ജില്ലാ പ്ലാന്റഷൻ ഇൻസ്‌പെക്ടർ അറിയിച്ചു.
.jpg)

