വയനാട് ജില്ലാ ക്ഷീര സംഗമത്തിൽ കർഷകരുടെ ആശയാവതരണം

DistrictDairyConference
DistrictDairyConference

വയനാട് : വയനാട് ജില്ലാ ക്ഷീര സംഗമത്തിന്റെ ഭാഗമായി നാട്ടിലെ ശാസ്ത്രം എന്നപേരിൽ പശുപരിപാലനെത്തുറിച്ചുള്ള കർഷകരുടെ നൂതന ആശയാവതരണം സംഘടിപ്പിച്ചു. വാകേരി ക്ഷീര സംഘം ഹാളിൽ വെച്ച് നടന്ന ക്ഷീരസംഗമം മിൽമ ഡയറക്ടർ റോസിലി തോമസ് ഉദ്ഘാടനം ചെയ്തു. വെറ്ററിനറി യൂണിവേഴ്സിറ്റി ലൈവ്സ്റ്റോക്ക് പ്രൊഡക്ഷൻ മാനേജ്മെന്റ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ  ഡോ.സക്കറിയാ ഇബ്രാഹിമിന്റെ നേതൃത്വത്തിൽ ലില്ലി മാത്യു, അനൂപ്, ജോസ് വാൾഡ്‌, വിപിൻ എന്നീ കർഷകർ നൂതന ആശയങ്ങൾ പങ്കുവെച്ചു

tRootC1469263">

പള്ളിക്കുന്ന് ക്ഷീരസംഘം പ്രസിഡന്റ് ബിജു സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഫെമി മാത്യു, പനമരം ക്ഷീരസംഘം പ്രസിഡന്റ് ഒ.എം ജോർജ്, പാമ്പ്ര ക്ഷീരസംഘം പ്രസിഡണ്ട് ടി.പി.ജയൻ, കബനി ഗിരി ക്ഷീരസംഘം പ്രസിഡന്റ് സനൽ ജോസ്, മുള്ളൻകൊല്ലി ക്ഷീര സംഘം സെക്രട്ടറി വിനോദ്  എന്നിവർ സംസാരിച്ചു.

Tags