സന്നദ്ധ സേവകരായ വനിതാലീഗ് ടീമിനെ നാടിന് സമർപ്പണവും ബൈത്തുറഹ്മ പ്രഖ്യാപനവും നടത്തി
Jan 2, 2025, 15:26 IST
വാരാമ്പറ്റ: മയ്യത്ത് പരിപാലനത്തിനും മറ്റ് സന്നദ്ധ സേവനത്തിനും തയ്യാറായ വനിതകൾക്ക് പരിശീലനം നൽകി വനിതാലീഗ് വനിതാ ടീമിനെ നാടിന് സമർപ്പിച്ചു. സുനീറ ഉസ്മാൻ സ്വാഗതം പറഞ്ഞു. ഫാത്തിമ അസീസിന്റെ അധ്യക്ഷതയിൽ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് സിപി മൊയ്‌ദു ഹാജി ഉത്ഘാടനം ചെയ്തു.
മുതിർന്ന നേതാവ് AC മായൻ ഹാജി ബൈത്തുറഹ്മ പ്രഖ്യാപനവും അസീസ് കോറോം മുഖ്യ പ്രഭാഷണവും നടത്തി. വനിതാ ലീഗ് ജില്ല സെക്രട്ടറി കെകെകെസി മൈമൂന, മണ്ഡലം വനിതാലീഗ് പ്രസിഡന്റ് ആമിന സത്താർ, പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി എ മൊയ്‌ദു പഞ്ചായത്ത് വനിതാ ലീഗ് പ്രസിഡന്റ് ആത്തിക്ക ടീച്ചർ, പി ഉസ്മാൻ ഹാജി,എന്നിവർ ആശംസ യും ഷംസീത സെമീർ നന്ദിയും പറഞ്ഞു.