ബത്തേരിയിൽ കാറിടിച്ച് ഓട്ടോറിക്ഷ തകർന്നു
Dec 30, 2024, 12:15 IST
കൽപ്പറ്റ: ബത്തേരിയിൽ വാഹനാപകടം. കൊളഗപ്പാറ റോയൽ ബേക്കറിക്ക് സമീപം കർണാടക സ്വദേശികൾ സഞ്ചരിച്ച കാറും പനമരം ഭാഗത്തുനിന്ന് വന്ന ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു. ഗുരുതരമായി പരിക്കേറ്റ ഓട്ടോറിക്ഷ ഡ്രൈവറെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.