ശിവരാമൻ പാട്ടത്തിലിൻ്റെ പുസ്തകപ്പുര കവിതാ സമാഹാരം പ്രകാശനം ചെയ്തു

google news
szag


കൽപ്പറ്റ:റിട്ടയർഡ് അധ്യാപകനും എഴുത്തുകാരനുമായ ശിവരാമൻ പാട്ടത്തിൽ എഴുതിയ പുസ്തകപ്പുര എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്തു.കൽപ്പറ്റയിൽ പ്രശസ്ത എഴുത്തുകാരൻ ഹാഫിസ് മുഹമ്മദ് പ്രകാശന കർമ്മം നിർവ്വഹിച്ചു.

അഞ്ചു കുന്ന് സ്വദേശിയും പനമരം ഗവ. ഹൈസ്കൂൾ മുൻ അധ്യാപകനുമായിരുന്ന ശിവരാമൻ പാട്ടത്തിലിൻ്റെ ആറാമത്തെ പുസ്തകമാന്ന് പുസ്തകപ്പുര . നീലമലകൾ സാക്ഷി എന്ന ആദ്യ നോവൽ ഏറെ ജനപ്രിയമായിരുന്നു. 

അഞ്ചുകുന്ന് ശാന്തി മന്ദിരത്തിൽ ശിവരാമൻ മാസ്റ്ററിൻ്റെ മറ്റ് കൃതികളും വയനാടുമായി ബന്ധപ്പെട്ടതാണ്. പുസ്തപ്പുരയുടെ പ്രകാശന ചടങ്ങിൽ  എഴുത്തുകാരൻ ഹാഫിസ് മുഹമ്മദിൽ നിന്ന്  എസ്.കെ.എം.ജെ.എച്ച്.എസ്.എസ്. മുൻ പ്രധാനാധ്യാപകൻ പി.ഒ. ശ്രീധരൻ മാസ്റ്റർ പുസ്തകം ഏറ്റുവാങ്ങി. നിരവധി എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും പങ്കെടുത്തു. കൈനാട്ടി പദ്മപ്രഭാ ഗ്രന്ഥാലയമാണ് പുസ്തക പ്രകാശന ചടങ്ങ് സംഘടിപ്പിച്ചത്.
 

Tags