സ്‌കാമ്പിലോ യുവ കപ്പ് സീസൺ -2 വയനാട് ജില്ലാ സ്കൂൾ ലീഗ് ഫുട്ബോൾ ടൂർണമെന്റ് ഉദ്‌ഘാടനം ഇന്ന്

SCAMPILLO YOUTH CUP Season-2 Wayanad District School League Football Tournament Inauguration Today
SCAMPILLO YOUTH CUP Season-2 Wayanad District School League Football Tournament Inauguration Today

കൽപ്പറ്റ: വയനാട് യുണൈറ്റഡ് എഫ് സിയുടെ ആഭിമുഖ്യത്തിൽ ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും ജില്ലാ ഫുട്ബാൾ അസോസിയേഷന്റെയും സഹകരണത്തോട് കൂടി സംഘടിപ്പിക്കുന്ന സ്‌കാമ്പിലോ യുവ കപ്പ് സീസൺ -2-ജില്ലാ സ്കൂൾ ലീഗ് ഫുട്ബോൾ ടൂർണമെന്റിന്റെ ജില്ലാ സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന മത്സരത്തിൽ 5-2ന്  ഇ. എം.ആർ.എസ്. പൂക്കോട് വിജയിച്ചു.

ഇന്ന് 4 മണിക്ക് ടൂർണമെന്റിന്റെ ഔപചാരിക ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സംഷാദ് മരയ്ക്കർ നിർവ്വഹിക്കും,
മുനിസിപ്പൽ ചെയർമാൻ അഡ്വ: ടി.ജെ.ഐസക്,സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌. എം. മധു, ഡി.എഫ്.എ. പ്രസിഡന്റ്‌ കെ.റഫീഖ്, മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരം സുശാന്ത്‌ മാത്യു എന്നിവർ പങ്കെടുക്കും. നാളെ രണ്ട് മത്സരങ്ങൾ ഉണ്ടാകും. 2.30-ന് വിജയ  എച്ച്. എസ്. എസ്.പുൽപള്ളിയും എസ്.കെ. എം.ജെ. എച്ച്.എസ്. കൽപ്പറ്റയും തമ്മിലും രണ്ടാം മത്സരം 4.30 ന് ഡബ്ല്യൂ. ഒ. എച്ച്. എസ്. മുട്ടിലും ജി.എച്ച്.എസ് എസ് പനമരവും തമ്മിലാണ്.

ഇന്നത്തെ പ്ലയെർ ഓഫ് ദി മാച്ച് ഇ.എം. ആർ.എസ്.പൂക്കോടിന്റെ ആദർശ്  കോച്ച് ജിജോ മത്തായി സമ്മാനിച്ചു.

Tags