പൂക്കോയ തങ്ങൾ ഹോസ്പൈസ് പി.ടി.എച്ച് വളണ്ടിയർ സംഗമം സംഘടിപ്പിച്ചു


കൽപ്പറ്റ: മുസ്‌ലിം ലീഗിൻ്റെ സാന്ത്വന പരിചരണ വിഭാഗമായ പൂക്കോയ തങ്ങൾ ഹോസ് പൈസ് (പി ടി എച്ച്) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിശീലനം പൂർത്തിയാക്കിയ വളണ്ടിയർമാരുടെ സംഗമം സംഘടിപ്പിച്ചു. കൽപ്പറ്റ എമിലിയിലെ പാലക്കുന്ന് ടവറിൽ സംഘടിപ്പിച്ച വളണ്ടിയർ മീറ്റ് പി ടി എച്ച് സംസ്ഥാന ട്രഷറർ വി എം ഉമ്മർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് റസാഖ് കൽപ്പറ്റ അദ്ധ്യക്ഷനായി. പി ടി എച്ച് സംസ്ഥാന കോർഡിനേറ്റർ ഡോ. എം എ അമീർ അലി മുഖ്യപ്രഭാഷണം നടത്തി. ട്രൈനർ ശഫീഖ് കത്തറമ്മൽ ക്ലാസിന് നേതൃത്വം നൽകി.
മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ ഹാരിസ്, പി ടി എച്ച് സംസ്ഥാന ഉപസമിതിയംഗങ്ങളായ അസീസ് കോറോം, ജയ ന്തി രാജൻ, മുസ് ലിം ലീഗ് സുൽത്താൻ ബത്തേരി മണ്ഡലം പ്രസിഡണ്ട് എം എ അസൈനാർ, ജനറൽ സെക്രട്ടറി സി കെ ഹാരിഫ്, ഗഫൂർ താനേ രി, റസീന അബ്ദുൽ ഖാദർ, കെ കെ സി മൈമുന, ഹാരിസ് സി ഇ, അഡ്വ. റഷീദ് പടയൻ, സി കെ മുസ്ഥഫ, ഇബ്രാഹിം തൈതൊടി, സലീം പാലക്കുന്ന്, പി കെ അഷറഫ്, ഉസ്മാൻ പി, ലുഖ്മാനുൽ ഹക്കീം വി വി പി സി എന്നിവർ സംസാരിച്ചു. പി ടി എച്ച് ജില്ലാ കോർഡിനേറ്റർ സമദ് കണ്ണിയൻ കൽപ്പറ്റ മണ്ഡലം കൺവീനർ കെ ടി കുഞ്ഞബ്ദുല്ല തുടങ്ങിയവർ സംസാരിച്ചു. .