പത്രപ്രവർത്തക പുരസ്കാര ജേതാവ് അരവിന്ദ് സി പ്രസാദിനെ അനുമോദിച്ച് പെരിക്കല്ലൂർ പൗരസമിതി
Jan 3, 2025, 11:35 IST
പുൽപ്പള്ളി : "ക്വാറികൾ വിഴുങ്ങുന്ന മുള്ളൻകൊല്ലി" എന്ന മാത്യഭൂമി വാർത്താ പരമ്പരയിലൂടെ പി രമേഷ് സ്മാരക പത്രപ്രവർത്തക പുരസ്കാരം നേടിയ മാതൃഭൂമി പുൽപ്പള്ളി ലേഖകൻ അരവിന്ദ് സി പ്രസാദിന് പെരിക്കല്ലൂർ പൗരസമിതി അനുമോദിച്ചു.
പൗരസമിതി ചെയർമാൻ ജോസ് നെല്ലേടം ഉപഹാരം നൽകി ആദരിച്ചു. അന്വക്ഷണാത്മക പത്രപ്രവർത്തനത്തിലൂടെ സാമൂഷിക നന്മ ഉറപ്പുവരുത്തിയ വ്യക്തിയാണ് അരവിന്ദ് സി പ്രസാദ് എന്ന് യോഗം വിലയിരുത്തി. സെക്രട്ടറി ജി.ജി ഗിരീഷ് കുമാർ, ട്രഷറർ സാമിൻ ജോസഫ്, അബ്ദുൾ റസാഖ് എന്നിവർ സംസാരിച്ചു.