അവശ്യ സാധനങ്ങളില്ല: മാവേലി സ്റ്റോറിന് മുമ്പില്‍ ധര്‍ണ നടത്തി

google news
dsh

വാകേരി: മാവേലി സ്‌റ്റോറുകളിലും സപ്ലൈക്കോ സൂപ്പര്‍മാര്‍ക്കറ്റുകളിലും അവശ്യസാധനങ്ങള്‍ ലഭ്യമല്ലാത്തതിലും, സപ്ലൈക്കോയെ തകര്‍ക്കുന്ന പിണറായി സര്‍ക്കാരിന്റെ നടപടികളില്‍ പ്രതിഷേധിച്ചും വാകേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാകേരി സപ്ലൈക്കോ സൂപ്പര്‍മാര്‍ക്കറ്റിന് മുമ്പില്‍ പ്രതിഷേധ ധര്‍ണ നടത്തി.

 ഡി സി സി ജനറല്‍ സെക്രട്ടറി ഡി പി രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സണ്ണി സെബാസ്റ്റ്യന്‍ അധ്യഷത വഹിച്ചു, മീനങ്ങാടി ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് വര്‍ഗീസ് മുരിയന്‍കാവില്‍, ഷമീര്‍, സിജോ, ബാലന്‍ കെ ആര്‍, റസാഖ് കക്കടം, ജയ ശിവന്‍ തുടങ്ങിയവര്‍ സംസാരിച്ചു

Tags