നവകേരള സദസ്സിന് ജില്ലയൊരുങ്ങി: ആവേശമുണര്‍ത്തി വയനാട് ജില്ലയില്‍ വിളംബര ജാഥ

google news
dsh

 വയനാട് : നവകേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം ജില്ലയില്‍ മൂന്ന് മണ്ഡലങ്ങളിലും വിളംബര ജാഥ നടത്തി. കല്‍പ്പറ്റ മണ്ഡലത്തിലെ വിളംബര ജാഥ  കല്‍പ്പറ്റ സിവില്‍ സ്റ്റേഷന്‍ പരിസരത്തു നിന്നും ആരംഭിച്ച വിളംബര ജാഥ ജില്ലാ കലക്ടര്‍ ഡോ.രേണു രാജ് ഫ്‌ലാഗ് ഓഫ് ചെയ്തു. പുല്‍പ്പള്ളി ജി.ജി കളരി സംഘത്തിന്റെ നേതൃത്വത്തില്‍ കളരിപയറ്റ്, എന്‍ എം.എസ്.എം ഗവ.കോളേജിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ഫ്‌ലാഷ് മോബ്, നാസിക് ഡോള്‍ എന്നിവ കലാജാഥയ്ക്ക് മിഴിവേകി. 

എന്‍.സി.സി, എസ്.പി.സി വിദ്യാര്‍ത്ഥികള്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ വിളംബര ജാഥയില്‍ പങ്കാളികളായി. വിളംബര ജാഥ പുതിയ ബസ് സ്റ്റാന്റില്‍ സമാപിച്ചു. എ.ഡി.എം എന്‍.ഐ ഷാജു, സംഘാടക സമിതി ചെയര്‍മാനും മുന്‍ എംഎല്‍എയുമായ സി കെ ശശീന്ദ്രന്‍, സംഘാടക സമിതി ജനറല്‍ കണ്‍വീനറും ഡെപ്യൂട്ടി കലക്ടറുമായ കെ . അജീഷ്, വൈത്തരി തഹസില്‍ദാര്‍ ആര്‍.എസ് സജി, കല്‍പ്പറ്റ നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍മാരായ സി.കെ ശിവരാമന്‍, ഡി.രാജന്‍, സംസ്ഥാന യുവജന കമ്മീഷന്‍ അംഗം കെ. റഫീഖ്, യുവജന ക്ഷേമ ബോര്‍ഡ് ജില്ലാ കോര്‍ഡിനേറ്റര്‍ കെ.എം ഫ്രാന്‍സിസ്, കല്‍പ്പറ്റ നഗരസഭ സെക്രട്ടറി അലി അസ്‌കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മാനന്തവാടി താലൂക്ക് ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച വിളംബര ജാഥ ടൗണ്‍ ചുറ്റി ഗാന്ധി പാര്‍ക്കില്‍ സമാപിച്ചു. 

വാദ്യമേളങ്ങളുടെയും ദൃശ്യാവിഷ്‌ക്കാരങ്ങളുടെയും അകമ്പടിയോടെ നടത്തിയ റാലി ഒ.ആര്‍ കേളു എം.എല്‍.എ നേതൃത്വം നല്‍കി. റാലിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി, പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.എം ആസ്യ, തഹസില്‍ദാര്‍ എം.ജെ അഗസ്റ്റിന്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ജീവനക്കാര്‍, സാമൂഹിക, സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍, എന്‍.സി.സി, എസ്.പി.സി, സ്‌കൗട്ട് ഗൈഡ് വിദ്യാര്‍ഥികള്‍  അണിനിരന്നു. സുല്‍ത്താന്‍ ബത്തേരി ടൗണില്‍ നടന്ന വിളംബര ജാഥയില്‍ നിരവധി ആളുകള്‍ പങ്കെടുത്തു.

Tags