സംസ്ഥാന- ദേശീയ തലത്തിൽ വിദഗ്ധരെ ഉൾപ്പെടുത്തി കോൺക്ലേവ് സംഘടിപ്പിച്ച് അന്തിമ വികസന രൂപരേഖ തയ്യാറാക്കും: മന്ത്രി ഒ.ആർ കേളു

സംസ്ഥാന- ദേശീയ തലത്തിൽ വിദഗ്ധരെ ഉൾപ്പെടുത്തി കോൺക്ലേവ് സംഘടിപ്പിച്ച് അന്തിമ വികസന രൂപരേഖ തയ്യാറാക്കും: മന്ത്രി ഒ.ആർ കേളു
or kelu
or kelu

വയനാട് : പട്ടികവർഗ്ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന- ദേശീയ തലത്തിലെ വിദഗ്ധരെ ഉൾപ്പെടുത്തി കോൺക്ലേവ് സംഘടിപ്പിച്ച് ഗോത്ര മേഖലയിൽ നടപ്പാക്കുന്ന വികസന പദ്ധതികളുടെ അന്തിമ രൂപരേഖ തയ്യാറാക്കുമെന്ന് പട്ടികജാതി - പട്ടിക വർഗ്ഗ - പിന്നാക്ക ക്ഷേമവകുപ്പ് മന്ത്രി ഒ. ആർ കേളു പറഞ്ഞു. മാനന്തവാടി വൊക്കേഷൻ ഗവ ഹയർസെക്കൻഡറി സ്കൂളിൽ നടന്ന വിഷൻ 2031 സംസ്ഥാനതല സെമിനാറിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന ആസൂത്രണ ബോർഡിന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും സഹകരണത്തോടെ വിഷൻ 2031 ലേക്കായി രൂപീകരിച്ച ആശയങ്ങൾ ചർച്ച ചെയ്ത് ക്രോഡീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

tRootC1469263">

സംസ്ഥാന സർക്കാരും പട്ടികജാതി - പട്ടികവർഗ്ഗ വികസന വകുപ്പും നിരവധി വികസന പദ്ധതികളാണ് സംസ്ഥാനത്ത് നടപ്പാക്കുന്നത്. ഗോത്ര മേഖലയിലുള്ളവർ ചൂക്ഷണത്തിന് വിധേയരാവുന്ന സാഹചര്യമുള്ളതിനാൽ ഓരോരുത്തരും സ്വയം വിമർശനമായി കണ്ട് അക്കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ഗോത്രവർഗ്ഗ മേഖലയിലെ വീടുകൾ നിർമ്മിക്കുന്നതിന് കരാറിൽ ഏർപ്പെടുന്നവർ വീട് നിർമ്മാണം പാതിവഴിയിൽ ഉപേക്ഷിച്ച് പോകുന്നത് പതിവാണെന്നും വീട് നിർമ്മാണത്തിൽ ശ്രദ്ധക്കുറവ് പാടില്ലെന്നും മന്ത്രി പറഞ്ഞു. പുത്തൻ ദിശാബോധവും പുതിയ കാഴ്ചപ്പാടും രൂപപ്പെടുത്തുമ്പോൾ നമ്മളെ ചൂഷണം ചെയ്യപ്പെടാനുള്ള അവസരം ശ്രദ്ധാപൂർവ്വം ഒഴിവാക്കണം. വിഷൻ 2031 സംസ്ഥാനതല സെമിനാർ സംഘടിപ്പിക്കാൻ സഹകരിച്ച മുഴുവൻ ആളുകൾക്കും മന്ത്രി നന്ദി പറഞ്ഞു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി അധ്യക്ഷനായ പരിപാടിയിൽ പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ ഡി ധർമ്മലശ്രീ, പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടർ ഡോ. മിഥുൻ പ്രേംരാജ്, പിന്നാക്ക ക്ഷേമ വകുപ്പ് ഡയറക്ടർ മിസാൽ സാഗർ ഭരത്, കിർത്താട്സ് ഡയറക്ടർ എസ്. ബിന്ദു, എ.ഡി.എം കെ ദേവകി, ഐ.റ്റി.ഡി.പി പ്രോജക്ട് ഓഫീസർ ജി പ്രമോദ് എന്നിവർ സംസാരിച്ചു.

Tags