തദ്ദേശ തെരഞ്ഞെടുപ്പ്: വയനാട് ജില്ലയിൽ 6,47,378 വോട്ടർമാർ പോളിങ് ബൂത്തിലേക്ക്
വയനാട് : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഡിസംബർ 11 നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന് ജില്ലയിൽ സമ്മതിദാനവകാശം വിനിയോഗിക്കാൻ ആകെ 6,47,378 വോട്ടർമാരാണുള്ളത്. 3,13,049 പുരുഷ വോട്ടർമാരും 3,34,321 സ്ത്രീ വോട്ടർമാരും 8 ട്രാൻസ്ജൻഡർ വോട്ടർമാരുമാണ് അന്തിമ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. 20 പ്രവാസി വോട്ടർമാരും പട്ടികയിലുണ്ട്.
tRootC1469263">ജില്ലയിലെ മൂന്ന് നഗരസഭകളിലും 23 ഗ്രാമ പഞ്ചായത്തുകളിലുമായി ആകെ 828 പോളിങ് ബൂത്തുകളാണ് തെരഞ്ഞെടുപ്പിനായി സജ്ജീകരിച്ചിരിക്കുന്നത്. നഗരസഭകളിൽ 104 ബൂത്തുകളും ഗ്രാമപഞ്ചായത്തുകളിൽ 724 ബൂത്തുകളുമുണ്ട്. 23 ഗ്രാമപഞ്ചായത്തുകളിലെ 450 വാർഡുകളിലേക്കും നാല് ബ്ലോക്ക് പഞ്ചായത്തുകളിലെ 59 ഡിവിഷനുകളിലേക്കും ജില്ലാ പഞ്ചായത്തിന്റെ 17 ഡിവിഷനുകളിലേക്കും മൂന്ന് നഗരസഭകളിലെ 103 വാർഡകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
.jpg)

