പുൽപ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പ്: രാജേന്ദ്രന്‍ നായരുടെ കുടുംബത്തിന്റെ സമരം തുടരുന്നു
പുൽപ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പിനെ തുടര്‍ന്ന് ജീവനൊടുക്കിയ കേളക്കവല ഇടയിലാത്ത് രാജേന്ദ്രന്‍ നായരുടെ കുടുംബം ബാങ്കിന് മുന്നിൽ വെള്ളിയാഴ്ച മുതല്‍ ആരംഭിച്ച സമരം തുടരുന്നു.
രാജേന്ദ്രന്റെ പിതാവിനെ പോലീസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാജേന്ദ്രന്‍ നായരുടെ ഭാര്യയും മക്കളുടെയും നേതൃത്വത്തിലാണ് സമരം തുടരുന്നത്. വായ്പ തട്ടിപ്പിനിരയായ രാജേന്ദ്രന്‍ നായരുടെ പേരില്‍*
കടബാധ്യത നീക്കി വസ്തുവിന്റെ ആധാരംതിരികെ നല്‍കണമെന്നും ആവശ്യപ്പെട്ടാണ് സമരം.
തങ്ങളുടെ ആവശ്യം അംഗീകരിച്ചാല്‍ മാത്രമെ സമരത്തില്‍ നിന്ന് പിന്‍മാറുകയുള്ളുവെന്ന ഉറച്ച നിലപാടിലാണ് രാജേന്ദ്രന്റ കുടുംബംഗ ങ്ങളും ജനകീയ സമരസമിതിയും. ബാങ്കിന് മുന്നില്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യവുമയി ബി ജെ പി ഉള്‍പ്പടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്. സമരക്കാര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ സര്‍ക്കാരിന് മാത്രമേ എന്തെങ്കിലും ചെയ്യാന്‍ സാധിക്കുവെന്നാണ് ബാങ്ക് അധികൃതരുടെ നിലപാട്.
.jpg)

