വയനാട് ജില്ലാ ഗവ എൻജിനീയറിങ് കോളെജിൽ ഇൻസ്ട്രക്ടർ നിയമനം
Jul 4, 2025, 19:20 IST


വയനാട്: ജില്ലാ ഗവ എൻജിനീയറിങ് കോളെജിൽ ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ് വിഭാഗത്തിൽ ഇൻസ്ട്രക്ടർ ഗ്രേഡ്-1 തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങിൽ ബിരുദം/അനുബന്ധ വിഷയങ്ങളിൽ റെഗുലർ ഫസ്റ്റ് ക്ലാസ്സ് ബിരുദമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റിന്റെ അസലുമായി ജൂലൈ 11 ന് രാവിലെ 10 ന് കോളെജ് ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കണം. ഫോൺ- 04935-271261
tRootC1469263">