വന്യമൃഗശല്യം: കോൺഗ്രസ് പ്രവർത്തകർ ഡി.എഫ്.ഒയെ ഉപരോധിച്ചു

Congress workers have laid siege to the DFO
Congress workers have laid siege to the DFO

കൽപ്പറ്റ: കൽപ്പറ്റ നഗരസഭാ പരിധിയിൽ വർദ്ധിച്ചു വരുന്ന വന്യ മൃഗശല്യത്തിന് പരിഹാരം ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ സൗത്ത് വയനാട് ഡി.എഫ്.ഒ.യെ ഉപരോധിച്ചു. നാല് ആവശ്യങ്ങളിൽ തീരുമാനമായതോടെയാണ് സമരം അവസാനിപ്പിച്ചത്.

നഗരസഭാ പരിധിയിലെ ചുഴലിയിലും പെരുന്തട്ടയിലും കടുവയും പുലിയും വിഹരിക്കുകയാണന്നും വളർത്തുമൃഗങ്ങളെ പിടികൂടുകയാണന്നും മനുഷ്യ ജീവന് ഭീഷണിയാണന്നും   ആരോപിച്ചാണ് കോൺഗ്രസ് ഡി.എഫ് ഒയെ ഉപരോധിച്ചത്. കൽപ്പറ്റ നഗരസഭയിലെ കോൺഗ്രസ്‌ കൗൺസിലർ
മാരും സമരത്തിൽ പങ്കെടുത്തു. പുതിയ കൂട് സ്ഥാപിക്കുന്നതുൾപ്പടെ  നാല്ആവശ്യങ്ങളിൽ തീരുമാനയതോടെയാണ് സമരം അവസാനിപ്പിച്ചതെന്ന് നേതാക്കൾ പറഞ്ഞു.

വനം വകുപ്പ് ചെയ്യേണ്ട കാര്യങ്ങൾ വനം വകുപ്പും നഗരസഭ ചെയ്യേണ്ട കാര്യങ്ങൾ നഗരസഭയും ചെയ്യുമെന്ന് പിന്നീട് ചെയർമാൻ അഡ്വ.ടി.ജെ. ഐസക് പറഞ്ഞു. വന്യമൃഗ ശല്യം രൂക്ഷമായ നടുപ്പാറ, പെരുംതട്ട, ചുഴലി പ്രദേശത്തെ സ്ട്രീറ്റ് ലൈറ്റുകൾ പുനസ്‌ഥാപിക്കാമെന്നും നഗര സഭാ ചെയർമാൻ പറഞ്ഞു.

Tags