ചെറുകര ശ്രീശങ്കര വിദ്യാനികേതൻ യു.പി സ്ക്കൂളിന് കെ.എച്ച്.എൻ.എ ഫോർ കേരളയുടെ പുരസ്കാരം

Cherukara Sreesankara Vidyaniketan UP School awarded by KHNA for Kerala
Cherukara Sreesankara Vidyaniketan UP School awarded by KHNA for Kerala

കെ എച്ച് എൻ എ - നോർത്ത് അമേരിക്ക, കാനഡ എന്നിവിടങ്ങളിലായ് സേവനം ചെയ്തുവരുന്ന മലയാളികളുടെ അസോസിയേഷനായ കെ എൻ എച്ച് എ യുടെ രജത ജൂബിലിയുടെ ഭാഗമായി ഏർപ്പെടുത്തിയ വിവിധ പദ്ധതികളുടെ ഭാഗമായാണ് ഗ്രാമീണ മേഖലയിലെ മികവുറ്റ വിദ്യാലയം എന്ന പരിഗണനയിലാണ് പ്രസ്തുത അംഗീകാരം ലഭിച്ചത്. രജത ജൂബിലിയുടെ ഭാഗമായി ഡോ.എം ലീലാവതിയ്ക്ക് ആർഷ ദർശന പുരസ്ക്കാരവും,  പ്രതിഭാ പുരസ്ക്കാരo ചലചിത്ര താരം ശ്രീനിവാസനും നൽകപ്പെട്ടു. 

ചടങ്ങിൽ സമൂഹത്തിലെ നിലാരബരായവർക്കുളള ധനസാഹായവും വിതരണം ചെയ്യതു. കൊച്ചി അഡ്‌ലക്സ് ഇന്റർനാഷനൽ കൺവെൻഷൻ ഹാളിൽ നടന്ന പരിപാടിയിൽ കെ എച്ച് എൻ എ -പ്രസിഡന്റ് ഡോ. നിഷ പിള്ള അധ്യക്ഷത വഹിച്ചു. 

സെക്രട്ടറി മധു ചെറിയേടത്ത്, ഡോ. ജയ് കെ റാം, കുമ്മനം രാജശേഖരൻ, പത്മശ്രീ ഡോ. ധനജ്ഞയ്, പ്രെഫസർ എം.തോമസ്മാത്യു, അഡ്വ.ജയശങ്കർ തുടങ്ങി സാമൂഹ്യ സാംസ്കരിക രംഗത്തെ പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു. ചടങ്ങിൽ വിദ്യാലയത്തിനുളള പ്രശസ്തി പത്രവും രണ്ട് ലക്ഷം രൂപയും മുൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനിൽ നിന്നും വിദ്യാലയം മാനേജർ വി.കെ.ജനാർദ്ദനൻ ഏറ്റുവാങ്ങി.

Tags