രക്തം ചിന്തലല്ല, രക്തദാനം കൊണ്ട് ജീവൻ നിലനിർത്തലാണ് യൂത്ത് ലീഗിൻ്റെ ധർമ്മം; സി എച്ച് ഫസൽ


വെള്ളമുണ്ട: മുസ്ലിം ലീഗിന്റെ ജീവകാരുണ്യ പ്രവർത്തനം രാഷ്ട്രീയ ലക്ഷ്യത്തിനു വേണ്ടിയുള്ളതല്ല അത് വിശ്വാസത്തിൻ്റെ ഭാഗം കൂടിയാണെന്ന് യൂത്ത് ലീഗ് വയനാട് ജില്ല ജനറൽ സെക്രട്ടറി സി.എച്ച് ഫസൽ പറഞ്ഞു. രക്തം ചിന്തലല്ല രക്തം കൊടുത്ത് ജീവൻ രക്ഷപ്പെടുത്തലാണ് യൂത്ത് ലീഗിന്റെ ദൗത്യം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാനന്തവാടി നിയോജക മണ്ഡലം തല രക്തദാന ക്യാമ്പ് വെള്ളമുണ്ട പുളിഞ്ഞാലിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് ഹാരിസ് കാട്ടിക്കുളം അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് സി പി മൊയ്തു ഹാജി, നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ശിഹാബ് മലബാർ, അസീസ് ടി, സിദ്ധിഖ് പീച്ചൻകോട്, സി പി ജബ്ബാർ, മമ്മൂട്ടി പടയൻ, മൊയ്തു കുനിയിൽ, Dr സാജിത, മോയി കട്ടയാട്, കബീർ മാനന്തവാടി, സി എച്ച് ഇബ്രാഹിം, പുഴക്കൽ ഹാരിസ്, ജലീൽ പടയൻ, അയ്യൂബ്, സിറാജ്, കെ നൗഷാദ്, സുബൈർ, മൻസൂർ, സാജിദ്, സി എച്ച് ഉസ്മാൻ, മിഥ്ലാജ്, റുമൈസ്, ഗഫൂർ തുടങ്ങിയവർ പങ്കെടുത്തു