വയനാട് ജില്ലയിൽ എയ്ഡ്സ് ബോധവത്ക്കരണം മാരത്തോണ്‍ മത്സരം സംഘടിപ്പിച്ചു

AIDS awareness marathon competition organized in Wayanad district
AIDS awareness marathon competition organized in Wayanad district

വയനാട് : ആരോഗ്യ വകുപ്പ് സംസ്ഥാന എയ്ഡ്സ് കണ്ട്രോള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കായി മാരത്തോണ്‍ മത്സരം സംഘടിപ്പിച്ചു. സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിന്നാരംഭിച്ച മാരത്തോണ്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ഫ്‌ളാഗ് ഓഫ് ചെയ്തു. മുട്ടില്‍ ഡബ്ല്യൂ.എം.ഒ ഓര്‍ഫനേജ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ സമാപിച്ച മാരത്തോണില്‍ വിവിധ കോളേജുകളില്‍ നിന്നായി നൂറോളം പേര്‍ പങ്കാളികളായി.

മത്സരത്തില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കല്‍പ്പറ്റ ഗവ എന്‍.എം.എസ്.എം കോളേജിലെ അഭിലാഷ് ശ്രീജിത്ത് ഒന്നാം സ്ഥാനവും മാനന്തവാടി മേരി മാതാ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേിലെ ഇ.എസ് നന്ദകിഷോര്‍ രണ്ടാം സ്ഥാനവും സുല്‍ത്താന്‍ ബത്തേരി അല്‍ഫോന്‍സ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ എം.രമേശ് മൂന്നാം സ്ഥാനവും നേടി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കല്‍പ്പറ്റ ഫാത്തിമ മാതാ സ്‌കൂള്‍ ഓഫ് നഴ്‌സിങ്  വിദ്യാര്‍ത്ഥിനികളായ നിമ്യ എല്‍ദോസ്, ആന്‍ലിയ ഷനോജ്, ലിയ സെബാസ്റ്റ്യന്‍ എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

ജില്ലാ എയ്ഡ്സ് കണ്ട്രോള്‍ ഓഫീസര്‍ ഡോ പ്രിയസേനന്‍ വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. പരിപാടിയില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ വിജിപോള്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, ഡെപ്യൂട്ടി ജില്ലാ മാസ് മീഡിയ ഓഫീസര്‍ കെ മുഹമ്മദ് മുസ്തഫ, സോഷ്യല്‍ വര്‍ക്ക് വിഭാഗം മേധാവി അബ്ദുല്‍ നിസാര്‍, ടി.ബി- എച്ച്.ഐ.വി കോ-ഓര്‍ഡിനേറ്റര്‍ വി.ജെ ജോണ്‍സന്‍, സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ് പി.കെ സലീം, റജീഷ്, അമാനുള്ള എന്നിവര്‍ സംസാരിച്ചു.

Tags