ദേശീയപാത ആറുവരിയായി വികസിപ്പിക്കുന്ന പ്രവൃത്തിരണ്ടര വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും : കേന്ദ്ര മന്ത്രി ജനറല്‍ വി.കെ. സിംഗ്
vksingh

പരിയാരം : കണ്ണൂര്‍,കാസര്‍കോട് ജില്ലകളിലെ ദേശീയപാത ആറുവരിയായി വികസിപ്പിക്കുന്ന പ്രവര്‍ത്തി രണ്ടര വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാവുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത സഹമന്ത്രി വി.കെ.സിങ്ങ് പറഞ്ഞു.പരിയാരം ഏമ്പേറ്റില്‍ പാതയുടെ നിര്‍മ്മാണപുരോഗതി വിലയിരുത്താനെത്തിയ മന്ത്രി മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ്  ഈക്കാര്യമറിയിച്ചത്.  

നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഉപരിതല ഗതാഗത മന്ത്രാലയത്തിന് പൂര്‍ണ തൃപ്തിയാണെന്നും മന്ത്രി പറഞ്ഞു. ബിജെപി ദേശീയ സമിതി അംഗം പി.കെ. കൃഷ്ണദാസ്, നേതാക്കളായ കെ. രഞ്ചിത്ത്, നേതാക്കളായ എന്‍. ഹരിദാസ് എന്നിവരും അദ്ദേഹത്തൊടൊപ്പമുണ്ടായിരുന്നു. ദേശീയപാതയുടെ വികസനവുമായി ബന്ധപ്പെട്ട് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നടക്കുന്ന പ്രവൃത്തികളുടെ അവലോകന യോഗത്തിന് ശേഷമാണ് മന്ത്രി പരിയാരത്തെത്തിയത്.

Share this story