തൃശ്ശൂരിൽ കൈകൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ
Feb 1, 2025, 11:49 IST


തൃശൂര്‍: കൈകൂലി വാങ്ങുന്നതിനിടെ അതിരപ്പിള്ളി വില്ലേജ് ഓഫീസറെ വിജിലന്‍സ് സംഘം പിടികൂടി. അതിരപ്പിള്ളി സ്മാര്‍ട്ട് വില്ലേജ് ഓഫീസര്‍ കെ.എല്‍. ജൂഡിനെയാണ് പിടികൂടിയത്. ആര്‍.ഒ.ആര്‍. സര്‍ട്ടിഫിക്കറ്റിനായി അതിരപ്പിള്ളി സ്വദേശിയില്‍നിന്ന് 3000 രൂപ വില്ലേജ് ഓഫീസര്‍ ആവശ്യപ്പെട്ടിരുന്നു.
ഈ വിവരം ഉപഭോക്താവ് വിജിലന്‍സിന് കൈമാറി. തുടര്‍ന്ന് രാസലായനിയില്‍ മുക്കി വിജിലന്‍സ് നല്കിയ പണം വില്ലേജ് ഓഫീസര്‍ക്ക് നല്കുകയും ഇത് വാങ്ങുന്നതിനിടെ വിജിലന്‍സ് സംഘം വില്ലേജ് ഓഫീസറെ കൈയോടെ പിടികൂടുകയുമായിരുന്നു. ഈ വില്ലേജ് ഓഫിസര്‍ക്കെതിരേ നിരവധി പരാതികള്‍ നേരത്തേയും ഉയര്‍ന്നിട്ടുണ്ട്. വിജിലന്‍സ് ഡിവൈ.എസ്.പി. ജിം പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണ സംഘത്തിലുണ്ടായത്.