മലയോരമേഖലയിലെ ജനങ്ങള്‍ ജീവിക്കുന്നത് ഭയപ്പാടോടെ; വി.ഡി. സതീശന്‍


തൃശൂര്‍: മലയോരമേഖലയിലെ ജനങ്ങള്‍ ഭയപ്പാടോടെയാണ് ജീവിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മലയോര സമരയാത്രയ്ക്ക് ചായ്പന്‍കുഴിയില്‍ നല്കിയ സ്വീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വയനാട്ടില്‍ മാത്രം മുപ്പത് പേരെ കടുവ കൊന്നു. ആറളം ഫാമില്‍ 17പേരെ ആന ചവിട്ടികൊന്നു. മലയോരവാസികളുടെ ജീവിതം ദുരിതത്തിലാണ്. വ്യാപകമായ രീതിയിലാണ് വന്യജീവികള്‍ കൃഷിനാശം വരുത്തുന്നത്. അസുഖം വന്നാല്‍ വന്യജീവികളെ ഭയന്ന് ആശുപത്രിയില്‍ പോകാന്‍ പോലും പറ്റുന്നില്ല.
കടുവകള്‍ ജനവാസമേഖലകളില്‍ ഇറങ്ങിയിരിക്കുന്നതിനാല്‍ കുട്ടികളെ സ്‌കൂളില്‍ പറഞ്ഞുവിടാന്‍ ആകുന്നില്ല. വന്യജീവികളെ കൊണ്ട് പൊറുതിമുട്ടിയിരിക്കകുയാണ് മലയോരവാസികളെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ചാലക്കുടി എം.എല്‍.എ. സനീഷ്‌കുമാര്‍ ജോസഫ് അധ്യക്ഷനായി.
പി.സി. തോമസ്, ബെന്നി ബെഹനാന്‍ എം.പി., തോമസ് ഉണ്ണിയാടന്‍, എം.ടി. ഡേവീസ്, അഡ്വ. സി.ജി. ബാലചന്ദ്രന്‍, വി.ഒ. പൈലപ്പന്‍, അഡ്വ. ഷാനിമോള്‍ ഉസ്മാന്‍, ഷിബു ബേബിജോണ്‍, ജോസ് വള്ളൂര്‍, എം.എല്‍.എമാരായ അന്‍വര്‍ സാദത്ത്, അനൂപ് ജേക്കബ്, റോജി പി. ജോണ്‍, യു.ഡി.എഫ്. കണ്‍വീനര്‍ എം.എം. ഹസന്‍, അനില്‍ അക്കര, തുടങ്ങിയവര്‍ സംബന്ധിച്ചു. നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.