ബാര്‍ ഹോട്ടല്‍ സൂപ്പര്‍വൈസറെ മര്‍ദിച്ച സംഭവം; രണ്ടുപേർ പിടിയിൽ

arrest8

തൃശൂര്‍: ബാര്‍ ഹോട്ടല്‍ സൂപ്പര്‍വൈസറെ മര്‍ദിച്ച കേസില്‍ രണ്ടുപേരേ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റ് ചെയ്തു. മണത്തല വഞ്ചിക്കടവ് സ്വദേശികളായ മടത്തിപറമ്പില്‍ റഹീം, ചന്ദന പറമ്പില്‍ മുഹമ്മദ് എന്നിവരെയാണ് എസ്.എച്ച്.ഒ. ജി.അജയകുമാറിന്റെ നിര്‍ദേശപ്രകാരം എസ്.ഐ. കെ. ഗിരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. 

ബസ് സ്റ്റാന്‍ഡിന് മുന്‍വശത്തുള്ള പോളക്കുളം റിനൈ ശ്രീകൃഷ്ണ ബാര്‍ ഹോട്ടലിലെ സൂപ്പര്‍വൈസര്‍ പത്മരാജനെയാണ് കഴിഞ്ഞ വെള്ളിയാഴ്ച പ്രതികള്‍ മര്‍ദിച്ചത്. ബാറിന്റെ അര മതിലില്‍ കയറി ഇരിക്കുന്നത് സെക്യുരിറ്റി ജീവനക്കാരന്‍ ചോദ്യം ചെയ്തതിലുള്ള വിരോധമാണ് മര്‍ദനത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.