തൃശൂര്‍ ഇരിങ്ങാലക്കുടയിൽ കാറളത്ത് വീടിന്റെ പൂട്ട് പൊളിച്ച് മോഷണം

theft
theft

തൃശൂര്‍: ഇരിങ്ങാലക്കുട കാറളത്ത് വീടിന്റെ പൂട്ട് പൊളിച്ച് മോഷണം . പത്ത് പവനോളം തുക്കം വരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടു. കാറളം നന്തിയിലെ ഗെയ്ല്‍ ഓഫിസിന് സമീപം താമസിക്കുന്ന പൊന്നാരി പ്രേമന്റെ വീട്ടിലാണ് മോഷണം. 

പ്രേമന്റെ സഹോദരനെ ആശുപത്രിയില്‍ കൊണ്ടുപോയി തിരികെ വന്നപോഴാണ് വീടിന്റെ മുന്‍വാതിലിന്റെ പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടത്. തുടര്‍ന്ന് നടന്ന പരിശോധനയില്‍ അലമാരിയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തി. 

കാട്ടൂര്‍ എസ്.എച്ച്.ഒ. ഇ.ആര്‍. ബൈജുവിന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി.

Tags