തൃശൂരിൽ ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് പണം കവര്‍ന്നു : ആനത്താവളം റോഡില്‍ താമരയൂര്‍ കൊണ്ടരാംവളപ്പില്‍ ഭഗവതി ക്ഷേത്രത്തിലാണ് മോഷണം നടന്നത്

stolen

തൃശൂര്‍: ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് പണം കവര്‍ന്നു. ആനത്താവളം റോഡില്‍ താമരയൂര്‍ കൊണ്ടരാംവളപ്പില്‍ ഭഗവതി ക്ഷേത്രത്തിലാണ് മോഷണം നടന്നത്. സര്‍പ്പക്കാവിനു മുന്നില്‍ റോഡിന് അഭിമുഖമായുള്ള പ്രധാന ഭണ്ഡാരമാണ് കുത്തി ത്തുറന്നത്. ഇന്നലെ രാവിലെ സര്‍പ്പക്കാവില്‍ വിളക്ക് തെളിക്കാന്‍ എത്തിയ ക്ഷേത്ര ഭാരവാഹികളാണ് ഭണ്ഡാരം കുത്തിത്തുറന്നതായി കണ്ടത്. എല്ലാ മാസവും ഭണ്ഡാരം തുറന്ന് പണം എണ്ണിത്തിട്ടപ്പെടുത്താറുണ്ട്. അടുത്ത ആഴ്ച തുറക്കാനിരിക്കെയാണ് പണം നഷ്ടപ്പെട്ടത്.

മാസം ഏകദേശം പതിനായിരം രൂപയോളം ലഭിക്കാറുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു. രണ്ടുവര്‍ഷം മുമ്പും ഇതേ ഭണ്ഡാരം കുത്തി ത്തുറന്നിരുന്നു. ക്ഷേത്ര ഭാരവാഹികള്‍ പോലീസില്‍ പരാതി നല്‍കി. പോലീസും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മേഖലയില്‍ പോലീസ് പട്രോളിങ് ശക്തമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Tags