തൃശ്ശൂരിൽ അനധികൃത ഗ്യാസ് ഗോഡൗണ്‍ ആരംഭിക്കാന്‍ ശ്രമം; പ്രതിഷേധിച്ചു

gas cylinder
gas cylinder

തൃശൂര്‍: ചിറ്റിലപ്പിള്ളി പുലിയംതൃക്കോവ് മഹാശിവക്ഷേത്രത്തിന്റെ ഊട്ടുപുരയോട് ചേര്‍ന്ന് ഗ്യാസ് ബുക്കിങ് ഓഫീസ് ലൈസന്‍സിന്റെ മറവില്‍ ഗ്യാസ് ഗോഡൗണ്‍ ആരംഭിക്കാന്‍ ശ്രമിക്കുന്ന സ്വകാര്യ വ്യക്തിയുടെ ലൈസന്‍സ് റദ്ദാക്കുക എന്ന ആവശ്യമുന്നയിച്ചുകൊണ്ട് പുലിയം തൃക്കോവ് ശ്രീ മഹാശിവക്ഷേത്ര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ അടാട്ട് പഞ്ചായത്തിലേക്ക് പ്രതിഷേധ നാമജപ യാത്രയും ഗ്രാമപഞ്ചായത്തിനു മുന്‍പില്‍ പ്രതിഷേധയോഗവും നടത്തി.

നാമജപയാത്ര മുതുവറയില്‍ പുലിയംതൃക്കോവ് ക്ഷേത്രം പ്രസിഡന്റ് എം. നാരായണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. പ്രതിഷേധ നാമജപയാത്രയ്ക്ക് ക്ഷേത്രം സെക്രട്ടറി സീതദേവി അമ്മാത്ത്, ട്രഷറര്‍ ഒടാട്ടില്‍ സദാശിവന്‍, വൈസ് പ്രസിഡന്റ് പി.വി. നാരായണന്‍, ജോയിന്റ് സെക്രട്ടറി പി.ബി. ബാബുരാജ് എന്നിവര്‍ നേതൃത്വം നല്‍കി. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി.

Tags