ഒല്ലൂരിൽ ബ്രൗണ്‍ ഷുഗറുമായി അസം സ്വദേശി പിടിയില്‍

ollur drug

തൃശൂര്‍: ഒല്ലൂര്‍ കുട്ടനെല്ലൂരില്‍ അതിഥി തൊഴിലാളികള്‍ക്കായി വില്പനയ്ക്ക് കൊണ്ടുവന്ന ബ്രൗണ്‍ഷുഗറുമായി അസം സ്വദേശിയായ യുവാവിനെ ഒല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. അസം ലഹരിഘട്ട് സ്വദേശിയായ ജാഹറു (24) ആണ് പിടിയിലായത്. ഇയാളില്‍നിന്നും ഒന്നര ഗ്രാം ബ്രൗണ്‍ ഷുഗറും മയക്കുമരുന്ന് വിറ്റ പണവും പിടിച്ചെടുത്തു.

ചെറിയ ബോട്ടിലുകളില്‍ ആയിട്ടാണ് ഇയാള്‍ മയക്കുമരുന്ന് കച്ചവടം നടത്തിവന്നിരുന്നത്. ഒല്ലൂര്‍ പ്രിന്‍സിപ്പല്‍ എസ്.ഐ. കെ.സി. ബൈജു, സീനിയര്‍ സി.പി.ഒ. ജയന്‍, സി.പി.ഒ. വിനീത്, തൃശൂര്‍ സിറ്റി പോലീസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള ലഹരിവിരുദ്ധ സ്‌ക്വാഡ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.