തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ ഒഴിവ്
തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ (പ്രൊഡക്റ്റീവ് മെഡിസിൻ) തസ്തികയിൽ ഭിന്നശേഷി (ഹിയറിങ്ങ് ഇംപയേഡ്) വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഒരു ഒഴിവ് നിലവിലുണ്ട്. മേൽപറഞ്ഞ വിഭാഗത്തിലെ ഉദ്യോഗാർഥികളുടെ അഭാവത്തിൽ മറ്റ് ഭിന്നശേഷി വിഭാഗത്തിലെ / ഓപ്പൺ വിഭാഗത്തിലെ ഉദ്യോഗാർഥികളെ സംവരണക്രമത്തിന്റെ അടിസ്ഥാനത്തിൽ പരിഗണിക്കും.
tRootC1469263">പ്രായപരിധി: 01.01.2025 ന് 45 വയസ് കവിയാൻ പാടില്ല. നിയമാനുസൃത വയസിളവ് ബാധകമായിരിക്കും.
യോഗ്യത:
1. എം.സി.എച്ച് / ഡി.എൻ.ബി - സൂപ്പർ സ്പെഷ്യാലിറ്റി (റീപ്രൊഡക്ടീവ് മെഡിസിൻ ആന്റ് സർജറി) അല്ലെങ്കിൽ
2. നാഷണൽ ബോർഡിൽ നിന്നുള്ള ഫെല്ലോഷിപ്പും എം.എസ് / എം.ഡി / ഡി.എൻ.ബി (ഒ&ജി) / ഒരു അംഗീകൃത ടീച്ചിംഗ് - ട്രെയിനിംഗ് സെന്ററിൽ നിന്ന് രണ്ട് വർഷത്തെ റീപ്രൊഡക്റ്റീവ് മെഡിസിനിൽ ഉള്ള സ്പെഷ്യൽ ട്രെയിനിംഗ്.
3. ടിസിഎംസി രജിസ്ട്രേഷൻ.
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത, ഭിന്നശേഷി എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 27 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.
.jpg)

