ഫോട്ടോഗ്രാഫി പഠിക്കാൻ ആഗ്രഹം ഉണ്ടോ? അവസരം
Sep 25, 2025, 20:11 IST
തിരുവനന്തപുരത്ത് സ്റ്റാച്യുവില്‍ പ്രവര്‍ത്തിക്കുന്ന ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി കോഴ്‌സുകൾ സംഘടിപ്പിക്കുന്നു. ക്ലാസിന്റെ കാലാവധി 31 ദിവസമാണ്. ഒക്ടോബര്‍ മൂന്നിനാണ് ക്ലാസുകൾ ആരംഭിക്കുന്നത്. സൗജന്യമായാണ് ക്ലാസുകൾ സംഘടിപ്പിക്കുന്നത്. രാവിലെ 9.30 മുതല്‍ വൈകുന്നേരം അഞ്ചുമണി വരെയാണ് ക്ലാസുകള്‍ ഉണ്ടായിരിക്കുക.
18നും 50നും മധ്യേ പ്രായമായ ആർക്കും ക്ലാസ്സിന്റെ ഭാഗമാകാൻ സാധിക്കും . 0471-2322430, 8891228788 എന്നീ നമ്പരുകളില്‍ വിളിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും കോഴ്‌സുകളിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക. സെപ്റ്റംബര്‍ 29 നാണ് അഭിമുഖം നടക്കുക.
.jpg)

