ആറ്റിങ്ങലിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം

accident
accident

തിരുവനന്തപുരം: ആറ്റിങ്ങലിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. കല്ലമ്പലം തോട്ടയ്ക്കാട് സ്വദേശിനി മീനയാണ് മരിച്ചത്. ഇന്ന് രാവിലെ ആറുമണിയോടെയായിരുന്നു സംഭവം. മീന സഞ്ചരിച്ച കാറിൽ ലോറി വന്നിടിച്ചായിരുന്നു അപകടം. 

വാഹനത്തിൽ മീനയും മകൻ അഭിമന്യുവും മാത്രമായിരുന്നു ഉണ്ടായിരുന്നത്. മകനെ ട്യൂഷന് കൊണ്ടുവിടാൻ പോയ സമയത്തായിരുന്നു അപകടം നടന്നത്. സർവ്വേ ഡിപ്പാർട്ട്‌മെന്റിൽ ഓവർസിയർ ആയിരുന്നു മീന.

tRootC1469263">

Tags